Shani Vakri 2023: ശനി വക്രി: പണമെണ്ണി തളരും..! ഈ രാശിക്കാർക്ക് ഇനി കുബേരയോ​ഗം

Shani Vakri 2023 benefits for these zodiac signs: ജൂൺ 17 ന് ശനി ഭഗവാൻ സംക്രമിച്ചിരിക്കുകയാണ്, അദ്ദേഹം ഇപ്പോൾ വിപരീത ദിശയിലേക്കാണ് നീങ്ങുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 7, 2023, 03:51 PM IST
  • നവംബർ നാലിന് ഉച്ചയ്ക്ക് 12.30ഓടെ ഈ യാത്ര പൂർത്തിയാകും.
  • സാമ്പത്തിക കാര്യങ്ങളിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിലനിന്നിരുന്ന പ്രശ്‌നങ്ങൾ ഇപ്പോൾ പരിഹരിക്കപ്പെടും.
Shani Vakri 2023: ശനി വക്രി: പണമെണ്ണി തളരും..! ഈ രാശിക്കാർക്ക് ഇനി കുബേരയോ​ഗം

വേദ ജ്യോതിഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹമായാണ് ശനിയെ കണക്കാക്കുന്നത്. അവൻ നീതിയുടെ ദൈവമായും കർമ്മ ദാതാവായും അറിയപ്പെടുന്നു. ഇക്കാരണത്താൽ, ആളുകൾ ശനിയുടെ കൃപയ്ക്കായി കാംക്ഷിക്കുകയും ശനിയെ പ്രസാദിപ്പിക്കുന്നതിനായി സാധ്യമായ എല്ലാ ആരാധന-പാരായണങ്ങളും പൂജാകർമ്മങ്ങളും നടത്തുകയും ചെയ്യുന്നു. ജൂൺ 17 ന് ശനി ഭഗവാൻ സംക്രമിച്ചിരിക്കുകയാണ്. അതായത് അദ്ദേഹം ഇപ്പോൾ വിപരീത ദിശയിലേക്കാണ് നീങ്ങുന്നത്.

നവംബർ നാലിന് ഉച്ചയ്ക്ക് 12.30ഓടെ ഈ യാത്ര പൂർത്തിയാകും. നവഗ്രഹങ്ങൾക്കിടയിൽ ശനി ഭഗവാൻ സാവധാനത്തിലാണ് സഞ്ചരിക്കുന്നത്. രണ്ട് വർഷം ഒരു രാശിയിൽ സഞ്ചരിക്കുന്ന ശനിദേവൻ വർഷങ്ങൾക്ക് ശേഷം ഇപ്പോൾ കുംഭ രാശിയിലാണ് ഉള്ളത്. അതിനാൽ തന്നെ ശനിയുടെ ഈ സംക്രമത്തിൽ നിന്ന് ഈ പറയുന്ന രാശിക്കാർക്ക് നേട്ടങ്ങൾ കൊയ്യാം. അവർക്ക് സമ്പത്ത്, ഐശ്വര്യം എന്നിവ വർദ്ധിക്കുന്നു. ചുരുക്കി പറഞ്ഞാൽ കുബേരയോ​ഗം എന്നു തന്നെ പറയാം. ആ രാശിക്കാർ ഏതൊക്കെയെന്ന് നോക്കാം.

മേടം

ശനിയുടെ അനു​​ഗ്രഹം ഏറ്റവും കൂടുതൽ നേടാൻ പോകുന്ന രാശിക്കാരാണ് മേടം. അതിനാൽ തന്നെ ഈ രാശിമാറ്റത്തിലൂടെ ഏറ്റവും കൂടുതൽ ലാഭം കൊയ്യാൻ പോകുന്നതും ഇവർ തന്നെ. ശനി ഭഗവാൻ ലാപസ്ഥാനത്ത് സഞ്ചരിക്കുന്നത് നിങ്ങൾക്ക് ​ഗുണം നൽകും. വിദേശത്തേക്ക് പോകാൻ കൂടുതൽ അവസരമുണ്ട്. ജോലിസ്ഥലത്ത് അഭിനന്ദനങ്ങൾ ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിലനിന്നിരുന്ന പ്രശ്‌നങ്ങൾ ഇപ്പോൾ പരിഹരിക്കപ്പെടും.

വരുമാനം കൂടും, ചിലവ് ഒരു പരിധി വരെ കുറയും. നിങ്ങളുടെ ചെലവുകൾ കുറയ്ക്കാനും പണം ലാഭിക്കാനും അനുയോജ്യമായ സമയമാണിത്. അനാവശ്യ ചെലവുകൾ ഉണ്ടാകുന്നതിനുള്ള സാഹചര്യങ്ങൾ ശനി ദേവൻ ഇല്ലാതാക്കും. ശനി ഭഗവാൻ നിങ്ങളുടെ രാശിയിൽ എട്ടാം ഭാവത്തിൽ നിൽക്കുന്നത് നിങ്ങളുടെ നിലവിലുള്ള പ്രശ്നങ്ങൾ എല്ലാം പരിഹരിക്കും. 

വൃഷകം

വൃഷകം എന്നാൽ കാള. ഇതുമൂലം കാളയെപ്പോലെ പണിയെടുത്തിട്ടും നേട്ടം കൊയ്യാൻ സാധിക്കാത്ത വൃഷഭ രാശിക്കാർക്ക് ഇനി പലിശയ്‌ക്കൊപ്പം ആനുകൂല്യങ്ങളും ശനിദേവൻ നൽകും. നിങ്ങൾ ബിസിനസ്സ് ചെയ്യുന്ന വ്യക്തിയാണെങ്കിൽ അതിൽ നിന്നും കൂടുതൽ ലാഭം നേടാം. നിങ്ങളുടെ ജോലികൾ എല്ലാം വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കുക, അലസത ഉപേക്ഷിക്കുക, അപ്പോൾ മാത്രമേ നിങ്ങൾക്ക് പ്രതിഫലം തക്കമായ സമയത്ത് ലഭിക്കൂ. ജോലിയിൽ ഉയർച്ചയും സ്ഥാനക്കയറ്റവും ലഭിക്കാൻ കൂടുതൽ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതിയിൽ നല്ല പുരോഗതി ഉണ്ടാകും. തൊഴിലില്ലാത്തവർക്ക് നല്ല ജോലി ലഭിക്കും

മിഥുനം

മിഥുന രാശിക്കാരായ സംരംഭകർക്ക് ഭാഗ്യത്തെ മാത്രം കടാക്ഷിക്കില്ല. വക്ര ശനി കഠിനാധ്വാനം ചെയ്യുന്നവർക്ക് മാത്രമേ നേട്ടങ്ങൾ നൽകൂ.  അതിനാൽ അലസത കാണിച്ചാൽ നിങ്ങൾക്ക് ഒന്നും നേടാൻ സാധിക്കില്ല. ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും പെട്ടെന്നുള്ള ലാഭസാധ്യതകൾ വർദ്ധിക്കും. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. സെക്കൻഡ് ഹാൻഡ് സാധനങ്ങളുടെ വ്യാപാരം നടത്തുന്നവർക്ക് നല്ല അവസരങ്ങളുണ്ട്. പ്രത്യേകിച്ച് സെക്കൻഡ് ഹാൻഡ് വാഹന വിപണിയുമായി ബന്ധപ്പെട്ടവർക്ക് കൂടുതൽ നേട്ടമുണ്ടാകും. തൊഴിലിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. പണമൊഴുക്ക് വർദ്ധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News