Bank Holidays October 2023: ഒക്ടോബര്‍ മാസത്തില്‍ എത്ര ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല? അറിയാം

Bank Holidays October 2023:  ഇടപാടുകള്‍ക്കായി ബാങ്കില്‍ എത്തുമ്പോള്‍ "ബാങ്കിന് ഇന്ന് അവധി" എന്ന ബോര്‍ഡാണ് കാണുന്നത് എങ്കിലോ? ആ സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ബാങ്ക് അവധി ദിനങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.  

Written by - Zee Malayalam News Desk | Last Updated : Sep 26, 2023, 06:21 PM IST
  • RBI പുറത്തുവിട്ട പട്ടിക അനുസരിച്ച് വാരാന്ത്യങ്ങൾ (ശനി, ഞായർ ദിവസങ്ങൾ) ഉൾപ്പെടെ ഒക്‌ടോബർ മാസത്തില്‍ ആകെ 15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
Bank Holidays October 2023: ഒക്ടോബര്‍ മാസത്തില്‍ എത്ര ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല? അറിയാം

Bank Holidays in September 2023:  സെപ്റ്റംബര്‍ മാസം അവസാനിക്കാന്‍ പോകുകയാണ്. ഒക്ടോബര്‍ മാസം ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അതിനാല്‍ത്തന്നെ അടുത്ത മാസത്തെ സംബന്ധിക്കുന്ന പ്ലാനിംഗ് ആരംഭിക്കാനുള്ള സമയമായി. 

Also Read:  Financial Changes from October 1: ഒക്ടോബർ 1 മുതൽ വലിയ സാമ്പത്തിക മാറ്റങ്ങള്‍ 
 
സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കായി മാസത്തില്‍ ഒരിയ്ക്കലെങ്കിലും ബാങ്കില്‍ പോകുന്നവരാണ് നമ്മില്‍ അധികവും. എന്നാല്‍, ഇടപാടുകള്‍ക്കായി ബാങ്കില്‍ എത്തുമ്പോള്‍ "ബാങ്കിന് ഇന്ന് അവധി" എന്ന ബോര്‍ഡാണ് കാണുന്നത് എങ്കിലോ? ആ സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ബാങ്ക് അവധി ദിനങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.  

Also Read:  Bank Holiday: ഈദ്-ഇ-മിലാദിന് ബാങ്ക് അവധി? ഏതൊക്കെ സംസ്ഥാനങ്ങളിലാണ് അവധി ബാധകം? 

നമുക്കറിയാം, ഒക്ടോബര്‍ മാസം എന്നാല്‍ ഉത്സവങ്ങളുടെ മാസമാണ്. അതിനാല്‍ തന്നെ ഒട്ടേറെ  ദിവസങ്ങള്‍ ബാങ്കുകള്‍ക്ക് അവധി ഉണ്ടാകാന്‍ സാധ്യത ഉണ്ട്. നവരാത്രി, ദസറ തുടങ്ങിയ പ്രധാന ആഘോഷങ്ങള്‍ ഈ മാസം എത്തുന്നു. ഈ ഉത്സവങ്ങൾ നടക്കുമ്പോൾ ഒക്ടോബറിൽ നിരവധി ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും. നിങ്ങൾ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ പദ്ധതിയിടുകയാണെങ്കിൽ ബാങ്ക് അവധി മൂലം തടസ്സങ്ങൾ നേരിടാം. അതിനാല്‍, ബാങ്ക് അവധി ദിവസങ്ങളുടെ പൂർണ്ണമായ പട്ടിക മുൻകൂട്ടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

RBI പുറത്തുവിട്ട പട്ടിക അനുസരിച്ച് വാരാന്ത്യങ്ങൾ (ശനി, ഞായർ ദിവസങ്ങൾ) ഉൾപ്പെടെ ഒക്‌ടോബർ മാസത്തില്‍ ആകെ 15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (Reserve Bank of India - RBI) നിർദ്ദേശങ്ങൾ അനുസരിച്ച്, എല്ലാ പൊതു അവധി ദിവസങ്ങളിലും ചില പ്രാദേശിക അവധി ദിവസങ്ങളിലും പ്രത്യേക സംസ്ഥാനത്തെ ആശ്രയിച്ച് ബാങ്കുകൾക്ക് അവധി ആയിരിയ്ക്കും. പ്രാദേശിക അവധികൾ തീരുമാനിക്കുന്നത് സംസ്ഥാന സർക്കാരാണ്.

അടുത്ത മാസം, അതായത് ഒക്ടോബര്‍ മാസത്തില്‍ ഏതൊക്കെ ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല എന്ന് അറിയാം...  
 
2023 ഒക്ടോബറിലെ ബാങ്ക് അവധി ദിനങ്ങൾ: പൂർണ്ണമായ ലിസ്റ്റ് ചുവടെ 

2 ഒക്ടോബർ 2023: മഹാത്മാഗാന്ധി

12 ഒക്ടോബർ 2023:  നരക ചതുർദശി 

14 ഒക്ടോബർ 2023 - രണ്ടാം ശനിയാഴ്ച

15 ഒക്ടോബർ 2023 - ഞായർ

18 ഒക്ടോബർ 2023 - കതി ഭിയു (ആസാം)

 19 ഒക്ടോബർ 2023 - സംവത്സരി ഫെസ്റ്റിവൽ (ഗുജറാത്ത്)

21 ഒക്ടോബർ 2023 - ദുർഗ്ഗാ പൂജ (മഹാ സപ്തമി)

22 ഒക്ടോബർ 2023 - ദുർഗാ പൂജ

23 ഒക്ടോബർ 2023 - മഹാ നവമി

24 ഒക്ടോബർ 2023 - വിജയ ദശമി

28 ഒക്ടോബർ 2023 - ലക്ഷ്മി പൂജ

31 ഒക്ടോബർ 2023 - സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനം

അതേസമയം, ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല എങ്കിലും ഉപഭോക്താക്കൾക്ക് പല തരത്തിലുള്ള സാമ്പത്തിക നടപടികള്‍ ഡിജിറ്റലായി ചെയ്യാൻ കഴിയും. UPI, മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ സേവനങ്ങളിൽ ബാങ്ക് അവധിക്ക് യാതൊരു സ്വാധീനവുമില്ല.   നിങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക  ഇടപാടുകള്‍ ഡിജിറ്റലായി ചെയ്യാൻ കഴിയുമെങ്കിൽ, ഈ അവധി ദിവസങ്ങള്‍ നിങ്ങളെ ബാധിക്കില്ല, നിങ്ങളുടെ ജോലി സുഖകരമായി കൈകാര്യം ചെയ്യാം.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാം

Trending News