Gunda party: തൃശൂരിൽ 'ആവേശം' മോഡൽ പാർട്ടി നടത്തി ഗുണ്ടാത്തലവൻ; രം​ഗണ്ണൻ റീലുമായി ​ഗുണ്ടകൾ

Aavesham film model party by Gunda: ആവേശം സിനിമയിലെ എടാ മോനെ എന്ന ഡയലോഗിനൊപ്പം അതിലെ തന്നെ വൈറല്‍ സോംഗും ഉൾപ്പെടുത്തിയാണ് റീൽ പ്രചരിപ്പിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 14, 2024, 01:15 PM IST
  • കൊടും ക്രിമിനലുകൾ അടക്കം 60ഓളം പേർ പാർട്ടിയിൽ പങ്കെടുത്തു.
  • പാർട്ടിയിലേക്ക് മദ്യക്കുപ്പികൾ കൊണ്ടുപോകുന്നത് അടക്കം റീൽസിൽ ഉണ്ട്.
  • കൊട്ടേക്കാട് പാടശേഖരത്താണ് പാർട്ടി നടത്തിയത്.
Gunda party: തൃശൂരിൽ 'ആവേശം' മോഡൽ പാർട്ടി നടത്തി ഗുണ്ടാത്തലവൻ; രം​ഗണ്ണൻ റീലുമായി ​ഗുണ്ടകൾ

ആവേശം സിനിമ മോഡൽ പാർട്ടി നടത്തി ഗുണ്ടാത്തലവൻ. നാല് കൊലപാതക കേസുകളിൽ അടക്കം പ്രതിയാണ് ഗുണ്ടാത്തലവൻ അനൂപ്. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു ആവേശം മോഡൽ പാർട്ടി സംഘടിപ്പിച്ചത്. 

കൊടും ക്രിമിനലുകൾ അടക്കം 60ഓളം പേർ പാർട്ടിയിൽ പങ്കെടുത്തു. ഗുണ്ടകളുടെ സംഗമമായി മാറിയ പാർട്ടിയുടെ ദൃശ്യങ്ങൾ എടാ മോനെ എന്ന ഹിറ്റ് ഡയലോഗ് ഓടെ റീൽസായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പാർട്ടിയിലേക്ക് മദ്യക്കുപ്പികൾ കൊണ്ടുപോകുന്നത് അടക്കം റീൽസിൽ ഉണ്ട്.

ALSO READ: നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു

കൊട്ടേക്കാട് പാടശേഖരത്താണ് പാർട്ടി നടത്തിയത്. ആവേശം സിനിമയിലെ എടാ മോനെ എന്ന ഡയലോഗിനൊപ്പം അതിലെ തന്നെ വൈറല്‍ സോംഗും റീലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാറില്‍ വന്നിറങ്ങുന്ന പ്രതിയെ സുഹൃത്തുക്കള്‍ കയ്യടിച്ച് സ്വീകരിക്കുന്നത് വീഡിയോയില്‍ കാണാം. വയലില്‍ നിരവധി ആളുകള്‍ എത്തിയത് അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തുന്നതും പോലീസ് ജീപ്പിനു സമീപത്ത് അനൂപ് നിൽക്കുന്നതും വീഡിയോയിൽ കാണാം.

പിതാവിന്റെ മരണ സമയത്ത് സുഹൃത്തുക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ സാധിച്ചിരുന്നില്ലെന്നും അതിന്റെ സത്ക്കാരമാണ് നടക്കുന്നതെന്നുമാണ് അനൂപ് പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം. പോലീസ് സ്ഥലത്തേയ്ക്ക് എത്തുന്നതിന്റെ ദൃശ്യങ്ങൾ റീലിൽ ചേര്‍ത്താണ് അനൂപ് പ്രചരിപ്പിച്ചത്. ഈ പാർട്ടി നടത്തിയത് ഏപ്രിൽ മാസത്തിലാണ്. പിന്നീട് ആവേശം സിനിമ ഇറങ്ങിയതോടെ ഡയലോ​ഗും ​ഗാനവും ഉൾപ്പെടുത്തി റീൽ നിർമ്മിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News