Big Boss Malayalam : ട്വിസ്റ്റ് ഒന്നുമില്ല; ബിഗ് ബോസ് കപ്പുയർത്തിയത് അഖിൽ മാരാർ തന്നെ

Bigg Boss Malayalam Season 5 Winner : സീരിയൽ താരം റെനീഷ റെഹിമാനാണ് ബിഗ് ബോസ് മലയാളം അഞ്ചാം സീസണിന്റെ റണ്ണറപ്പ്  

Written by - Zee Malayalam News Desk | Last Updated : Jul 2, 2023, 09:50 PM IST
  • റെനീഷയാണ് റണ്ണറപ്പ്
  • ജുനൈസിന് മൂന്നാം സ്ഥാനം
  • ശോഭയ്ക്ക് നാലാം സ്ഥാനം
  • ഷിജു ആണ് ആദ്യം പുറത്തായത്
Big Boss Malayalam : ട്വിസ്റ്റ് ഒന്നുമില്ല; ബിഗ് ബോസ് കപ്പുയർത്തിയത് അഖിൽ മാരാർ തന്നെ

Akhil Marar Bigg Boss Malayalam Season 5 Winner : ക്ലൈമാക്സിൽ പ്രത്യേക ട്വിസ്റ്റ് ഒന്നിമില്ലാതെ ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ കിരീടത്തിൽ മുത്തമിട്ട് അഖിൽ മാരാർ. സീരയിൽ താരം റെനീഷ റെഹിമാനാണ് ഷോയുടെ റണ്ണറപ്പ്. അഖിൽ മാരാർ കപ്പുയർത്തിയ ഷോയുടെ അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു. കപ്പുയർത്തികൊണ്ടുള്ള അഖിൽ മാരാറുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു. അതേസമയം ഫിനാലെ എപ്പിസോഡിന്റെ സംപ്രേഷണം പുരോഗമിക്കുകയാണ്. അഖിൽ മാരാർ തന്നെ ഈ സീസിണിന്റെ വിജയിയാകുമെന്ന് നേരത്തെ തന്നെ പ്രവചനമുണ്ടായിരുന്നു.

മൂന്നാം സ്ഥാനം ജുനൈസ് വിപിക്കാണ്. നാലാം സ്ഥാനത്തോടെ ശോഭ വിശ്വനാഥും ബിഗ് ബോസ് വീടിന് വിട പറയുകായയിരുന്നു. ഷിജു ഖാനാണ് ഗ്രാൻഡ് ഫിനാലെയിൽ ആദ്യം പുറത്തായത്. ഷോയിൽ പങ്കെടുക്കാൻ ബിഗ് ബോസ് അഞ്ചാം സീസണിന്റെ ഒട്ടുമിക്ക മത്സരാർഥികളും പങ്കെടുത്തിരുന്നു. വൈൽഡ് കാർഡ് എൻട്രി ഉൾപ്പെടെ 21 മത്സരാർഥികളായിരുന്നു ബിഗ് ബോസ് സീസണിൽ പങ്കെടുത്ത്. കോമണർ മത്സരാർഥി ആദ്യമായി പങ്കെടുത്ത സീസൺ എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 

Trending News