Bigg Boss Malayalam : മാരാർ കപ്പ് ഉയർത്തുമോ? ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ എപ്പോൾ എവിടെ കാണാം?

Bigg Boss Malayalam Season 5 Finale Live Streaming : ഏഴ് മണി മുതൽ ഗ്രാൻഡ് ഫിനാലെയുടെ സംപ്രേഷണം തുടങ്ങും

Written by - Zee Malayalam News Desk | Last Updated : Jul 2, 2023, 07:05 PM IST
  • രാത്രി 7ന് ഫിനാലെ സംപ്രേഷണം ആരംഭിക്കും
  • അഞ്ച് പേരാണ് ഫൈനലിസ്റ്റുകൾ
Bigg Boss Malayalam : മാരാർ കപ്പ് ഉയർത്തുമോ? ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ എപ്പോൾ എവിടെ കാണാം?

ബിഗ് ബോസ് മലയാളം അഞ്ചാം സീസണിന്റെ കിരീടം ആര് ചൂടുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. 100 ദിവസം പിന്നിട്ട് റിയാലിറ്റി ഷോ ഇന്ന് ഗ്രാൻഡ് ഫിനാലയിലേക്ക് കടക്കുകയാണ്. രാത്രി ഏഴ് മണി മുതൽ ഗ്രാൻഡ് ഫിനാലെ എപ്പിസോഡ് അരംഭിക്കും. അഖിൽ മാരാർ, ശോഭ വിശ്വനാഥ്, ജുനൈസ് വിപി, റനീഷ റഹിമാൻ, ഷിജു ഖാൻ എന്നിവരാണ്. മുംബൈയിലെ ലോണവാല ഫിലിംസിറ്റിയിലാണ് ബിഗ് ബോസ് വീടും അതിനോട് അനുബന്ധിച്ച് അണിയറയും

വോട്ടിങ് എപ്പോൾ വരെ?

പ്രേക്ഷകരുടെ വോട്ടിലൂടെ ബിഗ് ബോസ് വിജയികളെ കണ്ടെത്തുന്നത്. രാത്രി ഏഴ് മണി വരെ പ്രേക്ഷകർക്ക് തങ്ങളുടെ ഇഷ്ട മത്സരാർഥികൾക്ക് വോട്ട് രേഖപ്പെടുത്താൻ സാധിക്കും. ഹോട്ട്സ്റ്റാർ ആപ്പിലൂടെ മാത്രമാണ് വോട്ടിങ് ചെയ്യാൻ സാധിക്കുക. ഒരു അക്കൌണ്ടിലൂടെ ഒരു വോട്ട് മാത്രമെ ഒരു ദിവസം രേഖപ്പെടുത്താൻ സാധിക്കൂ.

ALSO READ : Bigg Boss Malayalam Finale Live : മാരാർ, ശോഭ, ജുനൈസ്, റെനീഷ, ഷിജു; ആരാകും ബിഗ് ബോസ് കിരീടം ചൂടുക?

ബിഗ് ബോസ് മലയാളം ഗ്രാൻഡ് ഫിനാലെ എപ്പോൾ എവിടെ കാണാം?

വൈകിട്ട് ഏഴ് മണി മുതൽ ഷോയുടെ ഗ്രാൻഡ് ഫിനാലെ എപ്പിസോഡിന്റിനേറെ സംപ്രേഷണം തുടങ്ങും.  സ്റ്റാർ നെറ്റ്വർക്കിനാണ് ബിഗ് ബോസ് മലായളത്തിന്റെ സംപ്രേഷണവകാശം. ഏഷ്യനെറ്റിലൂടെ ടെലിവിഷൻ സംപ്രേഷണം. ഹോട്ട്സ്റ്റാറിലൂടെ ഓൺലൈനായി കാണാൻ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News