Gajalaxmi Yog 2023: ഗജലക്ഷ്മി യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും ലക്ഷ്മി-കുബേര കൃപ; ലഭിക്കും അപൂർവ്വ സൗഭാഗ്യം!

Guru Chandra Yuti make Gajalaxmi Yog 2023: ജ്യോതിഷ പ്രകാരം വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗം ഗജലക്ഷ്മിയോഗം സൃഷ്ടിക്കും. ഗജലക്ഷ്മി യോഗം വളരെ ശുഭകരമായ ഒരു യോഗമാണ്. 2023 ഏപ്രിൽ 22 മുതൽ ഈ യോഗം ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. 

 

Jupiter Moon conjunction 2023: 2023 ൽ പ്രധാനപ്പെട്ട പല ഗ്രഹങ്ങളും രാശി മാറും.  30 വർഷങ്ങൾക്ക് ശേഷം ജനുവരിയിൽ ശനി അതിന്റെ രാശിയായ കുംഭത്തിലേക്ക് പ്രവേഷിച്ചിരിക്കുകയാണ്.   ഇപ്പോഴിതാ 12 വർഷങ്ങൾക്ക് ശേഷം 2023 ഏപ്രിൽ 22 ന് വ്യാഴം മേടരാശിയിലേക്ക് പ്രവേശിക്കും. വ്യാഴത്തിന്റെ സംക്രമം വളരെ സവിശേഷമായിരിക്കും. മേടരാശിയിൽ വ്യാഴത്തിന്റെ സംക്രമണം മറ്റ് ഗ്രഹങ്ങളുമായി ചേർന്ന് നിരവധി ശുഭകരമായ യോഗങ്ങൾ സൃഷ്ടിക്കും.

1 /5

വ്യാഴം മേടരാശിയിലേക്ക് മാറുമ്പോൾ ചന്ദ്രനും ഇതിനകം മേട രാശിയിൽ ഉണ്ടാകും. ഇത്തരത്തിൽ ഏപ്രിൽ 22-ന് വ്യാഴ സംക്രമത്തിൽ വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗം ഗജലക്ഷ്മിയോഗം സൃഷ്ടിക്കും. ചന്ദ്രനും വ്യാഴവും ചേർന്ന് രൂപപ്പെടുന്ന ഗജലക്ഷ്മിയോഗം ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.

2 /5

മേടം (Aries): വ്യാഴവും ചന്ദ്രനും ചേർന്ന് രൂപപ്പെടുന്ന ഗജലക്ഷ്മിയോഗം മേടം രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ജോലി അന്വേഷിക്കുന്നവർക്ക് വിജയം ലഭിക്കും. ജോലിയിൽ നിങ്ങളുടെ പ്രവർത്തനങ്ങൾ വളരെയധികം വിലമതിക്കപ്പെടും. ഈ യോഗം വിദ്യാർത്ഥികൾക്കും വളരെ നല്ല ഫലങ്ങൾ നൽകും.  പ്രണയബന്ധങ്ങൾ നല്ല രീതിയിൽ നീങ്ങും. അവിവാഹിതർ വിവാഹം നടക്കാം.

3 /5

മിഥുനം (Gemini): ഗജലക്ഷ്മിയോഗം മിഥുനരാശിക്കാരുടെ ശമ്പളത്തിൽ വർദ്ധനവ് കൊണ്ടുവരും. പ്രമോഷനും ലഭിക്കും. ബിസിനസ്സിൽ നല്ല ലാഭം ഉണ്ടാകും.  ബാങ്കിംഗ്, മാധ്യമ മേഖല എന്നിവിടങ്ങളിൽ സജീവമായ ആളുകൾക്ക്  കൂടുതൽ നേട്ടങ്ങൾ ലഭിക്കും. ബഹുമാനവും ആദരവും വർധിക്കും.  

4 /5

ധനു (Sagittarius): ഗജലക്ഷ്മിയോഗം ധനു രാശിക്കാർക്ക് പെട്ടെന്ന് ധനലാഭം നൽകും. ജോലി ചെയ്യുന്നവർക്ക് പുരോഗതി, വ്യവസായികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ,  ഒരു വലിയ ഇടപാടിന് അന്തിമരൂപം എന്നിവ നൽകാം. പ്രണയബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടും. പഠനത്തിൽ താൽപര്യം പ്രകടിപ്പിക്കും.   

5 /5

കുംഭം (Aquarius): വ്യാഴവും ചന്ദ്രനും ചേർന്ന് ഉണ്ടാകുന്ന ഗജലക്ഷ്മിയോഗം കുംഭം രാശിക്കാർക്കും ഗുണം നൽകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസ്സിൽ മികച്ച വിജയം നേടാൻ അവസരം. ഒരു മഹത് വ്യക്തിയുമായുള്ള നിങ്ങളുടെ സമ്പർക്കം ഉണ്ടാകും കരിയറിൽ വലിയ നേട്ടം നൽകും. (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola