Super Sixty Fashion Show: പ്രായത്തിലൊക്കെ എന്ത്; തലസ്ഥാനത്ത് ആവേശമായി സൂപ്പർ സിക്സ്റ്റി ഫാഷൻ ഷോ

പ്രായം മറന്ന് അറുപത് വയസ്സിന് മുകളിലുള്ള പുരുഷന്മാരും സ്ത്രീകളുമടക്കം 15 മോഡലുകൾ ഫാഷൻ ഷോയിൽ  ചുവടുവെച്ചു. ലുലു ഫാഷൻ വീക്കിൻ്റെ നാലാം ദിവസമാണ് റാംപിനെ ആവേശത്തിലാഴ്ത്തിയ ഫാഷൻ ഷോ അരങ്ങേറിയത്

അറുപതല്ല, അറുനൂറായാലും ഞങ്ങളുടെ ചുവടുകൾ മുന്നോട്ട് തന്നെ. നിങ്ങളേക്കാൾ പൊളി ഞങ്ങൾ തന്നെയാണ്. കാരണം ഞങ്ങളുടെ മനസ്സിന് എപ്പോഴും ചെറുപ്പമാണ്. തിരുവനന്തപുരത്ത് നടക്കുന്ന ലുലു ഫാഷൻ വീക്കിൻ്റെ റാംപിൽ ചുവടുവെച്ച അവർ പതിനഞ്ച് പേരും പറയാതെ പറഞ്ഞത് ഇതായിരുന്നു. പ്രായത്തിലല്ല കാര്യം.

 

1 /5

ലുലു ഫാഷൻ വീക്കിൻ്റെ ഭാഗമായി സംഘടിപ്പിച്ച യങ് സൂപ്പർ സിക്സ്റ്റി ഫാഷൻ ഷോയിലാണ് അപൂർവ്വമായ ഈ ഫാഷൻ ഷോയും റാംപ് വാക്കും നടന്നത്.   

2 /5

തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, കണ്ണൂർ സ്വദേശികളായ പതിനഞ്ച് പേർ ഷോയിൽ പങ്കെടുത്തു. അറുപതിനും എഴുപത് വയസ്സിനുമിടയ്ക്ക് പ്രായമുള്ളവരായിരുന്നു എല്ലാവരും.   

3 /5

ഫാഷന് പ്രായമില്ലെന്ന് തെളിയിച്ച് ഓരോരുത്തരും റാംപിൽ സൂപ്പർ കൂൾ മോഡലുകളെ പോലെ ചുവടുവെച്ചു. നൃത്തം ചെയ്തു. മനസ് തുറന്ന് ചിരിച്ചു. ആഘോഷിച്ചു.  

4 /5

 മാളിൽ തടിച്ചുകൂടിയ ആൾക്കൂട്ടം  കയ്യടിച്ചും, ആരവം മുഴക്കിയും സ്വീകരിച്ചതോടെ മോഡലുകൾ ഓരോരുത്തരും കുടുതൽ ആവേശത്തിലായി. ഷോയിൽ ഷോ സ്‌റ്റോപ്പറായി  രാജ്യത്തെ പ്രമുഖ സൂപ്പർ മോഡലും, സിനിമ താരവുമായ ദിനേശ് മോഹൻ കൂടി എത്തിയതോടെ ആവേശം ഇരട്ടിയായി. പിന്നെ റാംപിൽ കണ്ടത് ഫാഷൻ ആഘോഷം.  

5 /5

മോഡൽ ലുക്കിൽ ഫോട്ടോ ഷൂട്ടുകളിലൂടെയും, റീൽ വീഡിയോകളിലൂടെയും മറ്റും വൈറലായവരെ സൂപ്പർ സിക്സ്റ്റി ഷോയിലേക്ക് ലുലു ഫാഷൻ വീക്ക് അധികൃതർ ക്ഷണിയ്ക്കുകയായിരുന്നു. ഷോയിൽ പങ്കെടുത്ത പതിനഞ്ച് പേരെയും ലുലു മാൾ അധികൃതർ ആദരിച്ചു.

You May Like

Sponsored by Taboola