Today's Horoscope: ഈ രാശിക്കാർക്ക് ഇന്ന് അടിമുടി നേട്ടം, ചിലർക്ക് പ്രതിസന്ധി; നോക്കാം സമ്പൂർണ രാശിഫലം

Today's horoscope in Malayalam 2024 April 30: പന്ത്രണ്ട് രാശിക്കാരുടെയും ഇന്നത്തെ ദിവസത്തെ രാശിഫലം. ഓരോ കൂറുകാർക്കും ഈ ദിവസം ജ്യോതിഷപരമായി എന്തൊക്കെ ഫലങ്ങളായിരിക്കും നൽകുകയെന്ന് അറിയണ്ടേ?

 

മേടം, ഇടവം, മിഥുനം, കർക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ രാശികളുടെ ഇന്നത്തെ ഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

1 /12

മേടം: മേടം രാശിക്കാർക്ക് ഇന്ന് എല്ലാ മേഖലകളിലും അവസരങ്ങൾ വർധിക്കും. ചില രോഗങ്ങൾക്കുള്ള സാധ്യത കാണുന്നുണ്ട്. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ ഭാഗ്യം നിങ്ങളെ സഹായിക്കും. പണം കരുതലോടെ ചെലവാക്കുന്നത് നന്നായിരിക്കും. വ്യവസായികളെ സംബന്ധിച്ച് ഇന്ന് ശുഭദിനമാണ്. ബിസിനസുകാർക്കും നിക്ഷേപകർക്കും ലാഭം പ്രതീക്ഷിക്കാം.    

2 /12

ഇടവം: ശാരീരികമായ ആരോ​ഗ്യകാര്യങ്ങളെ കുറിച്ച് ഈ രാശിക്കാർ ഇന്ന് അതീവ ​ഗൗരവമായി ചിന്തിച്ചേക്കാം. ജിമ്മിൽ ചേരുന്നതിനെക്കുറിച്ചോ മറ്റ് വ്യായാമങ്ങളിൽ ഏർപ്പെടുന്നതിനെ കുറിച്ചോ ഉള്ള ചിന്തകൾ മനസിലേയ്ക്ക് വരും. ഇടവം രാശിക്കാരെ സംബന്ധിച്ച് ഇന്നത്തെ ദിവസം സമ്മിശ്ര ഫലങ്ങളാണ് ലഭിക്കുക. നിങ്ങളിലേയ്ക്ക് വരുന്ന നിക്ഷേപ സാധ്യതകളെ കുറിച്ച് നന്നായി പഠിച്ച ശേഷം മാറ്റം തീരുമാനമെടുക്കുക. അത്യാവശ്യ ജോലികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. അപകടകരമായ കാര്യങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. പ്രതീക്ഷിക്കാത്ത കാര്യങ്ങൾ സംഭവിക്കാം. കുടുംബാംഗങ്ങൾ പറയുന്നത് ശ്രദ്ധിക്കുക.   

3 /12

മിഥുനം: ഈ രാശിക്കാർക്ക് ഇന്ന് ജോലി സംബന്ധമായ കാര്യങ്ങളിൽ വിജയമുണ്ടാകും. മറ്റുള്ളവരുമായി സഹകരിക്കും. വായ്പയുടെ തിരിച്ചടവ് വലിയ പ്രശ്നമാകില്ല. മറ്റുള്ളവരുമായി എല്ലാ കാര്യങ്ങളിലും സഹകരണം വർദ്ധിപ്പിക്കാനുള്ള പ്രവണത നിലനിർത്തും. ബിസിനസുകാർ ഇന്ന് കരുതലോടെ നീങ്ങണം. ഒരു ബിസിനസ് പങ്കാളിയുമായി ഷെഡ്യൂൾ ചെയ്ത കൂടിക്കാഴ്ച മാറ്റിവയ്ക്കേണ്ടി വരും. ഭൂമി, വസ്തു സംബന്ധമായ കാര്യങ്ങളിൽ ഇടപെടൽ നടത്തും.   

4 /12

കർക്കടകം: കണക്കില്ലാതെ പണം ചെലവഴിക്കുന്ന പ്രവണത ഇന്ന് അവസാനിപ്പിച്ചേ മതിയാകൂ. അമിതമായി ചെലവഴിക്കുന്നത് ഈ രാശിക്കാരുടെ സമ്പാദ്യത്തെ ദോഷകരമായി ബാധിക്കും. ബിസിനസിൽ നിന്ന് ലാഭം ലഭിക്കും. പൂർത്തിയാകാതെ കിടക്കുന്ന കാര്യങ്ങൾ ഇന്നത്തെ ദിവസം ഉത്സാഹത്തോടെ പൂർത്തീകരിക്കാനാകും. ഈ രാശിക്കാരിൽ ചിലർക്ക് ജോലിയിൽ അനാവശ്യ സമ്മർദ്ദം അനുഭവപ്പെടാനുള്ള സാധ്യതയും കാണുന്നുണ്ട്.   

5 /12

ചിങ്ങം: വ്യക്തിപരമായ പ്രവർത്തനങ്ങളിൽ ചിങ്ങം രാശിക്കാർ ഇന്ന് വിജയം കണ്ടെത്തും. ജോലിയിൽ ഇവരുടെ പ്രവർത്തനങ്ങൾക്ക് അർഹമായ അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ട്. ചിങ്ങം രാശിക്കാർ ഇന്ന് ധൈര്യവും ആത്മവിശ്വാസവും ഉള്ളവരായിരിക്കും. ഇവരുടെ കുടുംബത്തിൽ സന്തോഷവും സംതൃപ്തിയും വന്നുചേരും. ആത്മീയ കാര്യങ്ങളിൽ താൽപ്പര്യമുണ്ടാകും. ഒരു യാത്രയ്ക്കുള്ള വഴിയൊരുങ്ങും.   

6 /12

കന്നി: ഇന്നത്തെ ദിവസം കന്നി രാശിക്കാർ ഒരു കാര്യത്തിലും വൈകാരികമായി പ്രതികരിക്കരുത്. പ്രധാനപ്പെട്ട ജോലികൾ പൂർത്തീകരിക്കാൻ മറ്റുള്ളവരുമായി മികച്ച രീതിയിൽ സഹകരിക്കും. അടുത്തിടെ വാങ്ങിയ പ്രോപ്പർട്ടി നല്ല വരുമാനം നൽകും. എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധാലുവായിരിക്കുക. നല്ല വാർത്തകൾ ഇന്ന് കന്നി രാശിക്കാരെ തേടിയെത്തും. എല്ലായിടത്തും പോസിറ്റിവിറ്റിയുണ്ടാകും. വിദ്യാർത്ഥികൾ പഠനത്തിൽ മികവ് പുലർത്തും.  

7 /12

തുലാം: സാമൂഹികമായ കാര്യങ്ങളിൽ ഇടപെടും. ജോലിസ്ഥലത്ത് ഇവർ ചെയ്യുന്ന ഏതൊരു കാര്യത്തിലും വിജയമുണ്ടാകും. ശാരീരികമായി കാണുന്ന ലക്ഷണങ്ങൾ അവഗണിക്കരുത്. ആരോഗ്യത്തിന് മുൻഗണന നൽകുക. എല്ലാ കാര്യങ്ങളിലും കുടുംബത്തിൻ്റെ പിന്തുണയുണ്ടാകും. കുടുംബത്തിൽ സമാധാനവും ഐക്യവും കൊണ്ടുവരാൻ ഇവർ ചെയ്യാനാകുന്നതൊക്കെ ചെയ്യും. ഏറ്റവും അടുപ്പമുള്ള വ്യക്തിയോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ പോകുന്നത് മനസ് ശാന്തമാക്കും. ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുക. ആരോഗ്യത്തിൻ്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുത്.   

8 /12

വൃശ്ചികം: കുടുംബപരമായി ചെയ്തു പോരുന്ന ബിസിനസുകൾ മികച്ച ലാഭത്തിൽ തന്നെ തുടരും. തർക്കങ്ങളിൽ നിന്നും ചർച്ചകളിൽ നിന്നും പരമാവധി ഒഴിവാകുക. പുതുതായി വാങ്ങിയ വസ്‌തുക്കൾ നല്ല ഫലം നൽകും. ഇന്നത്തെ ദിവസം കടം വാങ്ങുന്നതും കടം കൊടുക്കുന്നതും ഒഴിവാക്കുക. ജോലിയിൽ പ്രതികൂലമായ അന്തരീക്ഷമാണ് ഇന്ന് കാണുന്നത്. അപരിചിതരിൽ നിന്ന് അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.  

9 /12

ധനു: ഇന്നത്തെ ദിവസം ധനു രാശിക്കാരുടെ കുടുംബത്തിൽ സന്തോഷകരമായ കാര്യങ്ങൾ സംഭവിക്കും. കുടുംബജീവിതം വളരെ സംതൃപ്തവും ബാഹ്യ ഇടപെടലുകളില്ലാത്തതുമായിരിക്കും. ഏതൊരു കാര്യം നേടിയെടുക്കാനും കൂട്ടായ ശ്രമങ്ങൾ നടത്തുന്നത് കൂടുതൽ ഫലപ്രദമാണ്. നിങ്ങളുടെ കരിയറും ബിസിനസ്സും വേഗത്തിലാകും. ഒരു തരത്തിലുള്ള ഗതാഗത സംവിധാനവുമില്ലാതെ ഇവർ എവിടെയെങ്കിലും കുടുങ്ങിപ്പോകാനുള്ള സാധ്യതയും കാണുന്നുണ്ട്.    

10 /12

മകരം: പ്രധാനപ്പെട്ട ജോലികളിൽ ജാഗ്രത പാലിക്കുകയെന്നത് ഇന്ന് വളരെ പ്രധാനമാണ്. അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കും. ബിസിനസ്സ് സംബന്ധമായ പ്രവർത്തനങ്ങൾ വേഗത്തിലാകും. വാടക വീട് അന്വേഷിക്കുന്നവർക്ക് ബജറ്റിന് അനുയോജ്യമായ വീട് കണ്ടെത്താൻ കഴിയും. നേതൃത്വപരമായ കഴിവുകൾ ശക്തിപ്പെടുത്തും. ദാമ്പത്യ ബന്ധങ്ങളിൽ പോസിറ്റിവിറ്റി വർദ്ധിക്കും. ക്യാമ്പസ് റിക്രൂട്ട്മെൻ്റ് വഴി ചിലർക്ക് ജോലി ലഭിക്കാൻ സാധ്യതയുണ്ട്.   

11 /12

കുംഭം: സുഹൃത്തുക്കൾ കുംഭം രാശിക്കാർക്കൊപ്പം നിൽക്കുകയും അവരുടെ ആത്മധൈര്യം വർദ്ധിപ്പിക്കുകയും ചെയ്യും. ഓഫീസിൽ ഇന്ന് ജോലി വർദ്ധിക്കും. സേവന മേഖലയിലുള്ളവർക്ക് നല്ല നേട്ടം ഉണ്ടാകും. വിവേകത്തോടെയും ജാഗ്രതയോടെയും പ്രവർത്തിക്കും. കുടുംബാന്തരീക്ഷം അത്ര നല്ലതാകില്ല. ചെലവും നിക്ഷേപവും നിയന്ത്രിക്കുക. ഔദ്യോഗിക കാര്യങ്ങളുടെ ഭാ​ഗമായി വിദേശത്തേക്ക് പോകാനുള്ള അവസരം ചിലർക്ക് ലഭിക്കും.   

12 /12

മീനം: മാനേജ്മെൻ്റ് വിഭാ​ഗത്തിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് നല്ല റോൾ ലഭിക്കുന്ന ദിവസമാണ്. പുതിയ ജോലികൾ അന്വേഷിക്കുന്നവർക്ക് അനുകൂലമായ ഫലം ലഭിക്കും. ബിസിനസ്സിൽ നിന്ന് പ്രതീക്ഷിച്ച ലാഭം ലഭിക്കും. സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ നേട്ടമുണ്ടാകും. ജോലിയിൽ ജാഗ്രത പാലിക്കുക. എല്ലാ കാര്യങ്ങളിലും വ്യക്തത നിലനിർത്തുക. മനോവീര്യം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.      (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola