Yearly Horoscope 2024: 2024 ഈ നക്ഷത്രക്കാര്‍ അ​ങ്ങ് എടുക്കും; ഇവരുടെ കഷ്ടകാലം കഴിഞ്ഞു!

കഴിഞ്ഞ വര്‍ഷത്തെ കഷ്ടപ്പാടുകള്‍ ഈ വര്‍ഷം മാറും എന്ന് വിശ്വസിച്ച് ജീവിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍, എല്ലാവര്‍ക്കും ഇത് സാധ്യമാകണമെന്നില്ല.

 

Yearly Horoscope 2024 lucky nakshatras: അത്തരത്തില്‍ കഷ്ടകാലം അവസാനിച്ച് ഈ വര്‍ഷം നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം. 

1 /6

മകയിരം: ജീവിതത്തിന്റെ സമസ്ത മേഖലകളിലും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ പോകുന്നവരാണ് മകയിരം നക്ഷത്രക്കാര്‍. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഏറ്റവും മികച്ച വര്‍ഷമാണിത്. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ലഭിക്കും. അവിവാഹിതരായവര്‍ക്ക് അനുയോജ്യരായ പങ്കാളിയെ കണ്ടെത്താന്‍ കഴിയും. ബന്ധുജനങ്ങളുമായുള്ള ബന്ധം ദൃഢമാകും. കുടുംബാന്തരീക്ഷം മെച്ചപ്പെടും.   

2 /6

പുണര്‍തം: ഈ നക്ഷത്രക്കാര്‍ക്ക് സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കാന്‍ സാധ്യതയുണ്ട്. മുടങ്ങിക്കിടന്ന പണം കയ്യിലെത്തും. ശാരീരികവും മാനസികവുമായ വെല്ലുവിളികളെ അതിജീവിക്കും. അപ്രതീക്ഷിതമായി സമ്പത്ത് നിറയും. വിവാഹാലോചനകള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ ഉന്നത വിജയം നേടും. ദാമ്പത്യ കലഹം പരിഹരിക്കപ്പെടും. മനസിന് സ്വസ്ഥത ലഭിക്കും.   

3 /6

ആയില്യം: ആയില്യം നക്ഷത്രക്കാര്‍ക്ക് തൊഴില്‍ രംഗത്ത് നേട്ടങ്ങളുടെ വര്‍ഷമാണിത്. സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ് എന്നിവ തേടിയെത്തും. കഠിനാധ്വാനത്തിന് അര്‍ഹിച്ച പ്രശംസയും അംഗീകാരങ്ങളും ലഭിക്കും. ശാരീരിക പ്രശ്‌നങ്ങള്‍ മാറും. നഷ്ടപ്പെട്ട ഊര്‍ജ്ജസ്വലത തിരികെ ലഭിക്കും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്ക് ഈ വര്‍ഷം തന്നെ സ്വന്തം വീട്ടിലേയ്ക്ക് മാറാനുള്ള വഴി തെളിയും. കൊടുത്ത കടങ്ങള്‍ തിരികെ ലഭിക്കും. കൊടുക്കാനുള്ള കടങ്ങള്‍ കൊടുത്ത് തീര്‍ക്കും.   

4 /6

മകം: ജോലി അന്വേഷിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ശമ്പളത്തോടെയുള്ള ജോലി തന്നെ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവര്‍ ആഗ്രഹിച്ച ജോലി സ്വന്തമാക്കാനാകും. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ വിജയിക്കും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ് എന്നിവ ലഭിക്കും. കോടതി വ്യവഹാരങ്ങളില്‍ വിജയിക്കും. കുടുംബവുമായും പങ്കാളിയുമായും കലഹിക്കാന്‍ പാടില്ല. ശാരീരിക വെല്ലുവിളികള്‍ നീങ്ങും.   

5 /6

ചിത്തിര: ഈ നക്ഷത്രക്കാര്‍ പല ആപത്തുകളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ സ്വന്തമാക്കും. ജോലി സ്ഥലത്തും വ്യക്തി ജീവിതത്തിലും പാരിതോഷികങ്ങള്‍ ലഭിക്കാനിടയാകും. ആത്മവിശ്വാസം വര്‍ധിക്കും. ഇത് തൊഴിലിലും ബിസിനസിലുമെല്ലാം ശക്തമായ സ്വാധീനം ചെലുത്തും. ശ്രദ്ധയോടെ പണമിടപാടുകള്‍ നടത്തുകയും വരവ് ചിലവ് കണക്കുകള്‍ സൂക്ഷിക്കുകയും വേണം.   

6 /6

വിശാഖം: വിവാഹം നടക്കാതെ വിഷമിച്ചിരുന്ന വിശാഖം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം സന്തോഷ വാര്‍ത്ത ലഭിക്കും. നിശ്ചയിച്ച വിവാഹം നടക്കും. വിവാഹാലോചനകളിലെ തടസം മാറും. പ്രണയത്തില്‍ അകപ്പെടാനും സാധ്യതയുണ്ട്. ധനസംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. കേസുകളില്‍ അകപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola