Fire broke out in a building in Riyadh: റിയാദില്‍ കെട്ടിടത്തില്‍ തീപ്പിടുത്തം; നാല് മലയാളികള്‍ അടക്കം ആറ് പേര്‍ മരിച്ചു

 Fire broke out in a building in Riyadh Six people died:  മലയാളികളില്‍ ഒരാള്‍ മലപ്പുറം സ്വദേശിയും ഒരാള്‍ വളാഞ്ചേരി സ്വദേശിയും ആണെന്നാണ് അറിയാന് സാധിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 5, 2023, 06:09 PM IST
  • വ്യാഴാഴ്ച രാത്രി ഒന്നരയോടെയാണ് തീപ്പിടിത്തമുണ്ടായത്.
  • പെട്രോള്‍ പമ്പില്‍ പുതുതായി ജോലിക്കെത്തിയ തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചതെന്നാണ് സൂചന.
  • ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
 Fire broke out in a building in Riyadh: റിയാദില്‍ കെട്ടിടത്തില്‍ തീപ്പിടുത്തം; നാല് മലയാളികള്‍ അടക്കം ആറ് പേര്‍ മരിച്ചു

റിയാദ്: റിയാദില്‍ കെട്ടിടത്തിന് തീപ്പിടിച്ച് മലയാളികള്‍ അടക്കം ആറ് പേര്‍ വെന്തു മരിച്ചു. മരിച്ച മലയാളികളില്‍ ഒരാള്‍ മലപ്പുറം സ്വദേശിയും ഒരാള്‍ വളാഞ്ചേരി സ്വദേശിയും ആണെന്നാണ് ലഭിക്കുന്ന സൂചന. കൂടാതെ ഗുജറാത്ത്, തമിഴ്നാട് സ്വദേശികളും മരിച്ചവരില്‍ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന. മരിച്ച മറ്റുള്ളവരേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 
വ്യാഴാഴ്ച രാത്രി ഒന്നരയോടെയാണ് തീപ്പിടിത്തമുണ്ടായത്. പെട്രോള്‍ പമ്പില്‍ പുതുതായി ജോലിക്കെത്തിയ തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചതെന്നാണ് സൂചന. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ALSO READ: 'കേരളത്തിലെ തീവ്രവാദ ഗൂഢാലോചന തുറന്നുകാണിക്കുന്ന സിനിമ'; ദ കേരള സ്റ്റോറിയെ പുകഴ്ത്തി മോദി

ആലുവയിലും പെരുമ്പാവൂരിലും ഹെറോയിനുമായി അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍

എറണാകുളം: ഹെറോയിനുമായി അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍. ആലുവയിലും പെരുമ്പാവൂരിലും എക്സൈസ് നടത്തിയ പരിശോധനയിലാണ് അവരെ അറസ്റ്റ് ചെയ്തത്. ആലുവയിലെ പരിശോധനയില്‍ 9.5 ഗ്രാം ഹെറോയിനാണ് പിടികൂടിയത്. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് ജലഗി സഹെബ്രാംപൂര്‍ സ്വദേശി അക്ബര്‍ ഷെയ്ക് ആണ് പിടിയിലായത്. ഇയാള്‍ക്ക് 31 വയസ്സാണ്. 

ആലുവ ടൗണ്‍, കെ.എസ്.ആര്‍.ടി.സി., റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ സി.ഐ. മുഹമ്മദ് ഹാരിഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് ഇവരെ പിടികൂടിയത്. കോളേജ് വിദ്യാര്‍ഥികള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്നവരില്‍ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 

8.76 ഗ്രാം ഹെറോയിനുമായി അസം സ്വദേശി ബഹറുള്‍ ഇസ്ലാമിനെ പെരുമ്പാവൂര്‍ അല്ലപ്ര ഭാഗത്തു നിന്നാണ് പിടികൂടിയത്. മറ്റു ജോലികള്‍ക്കൊന്നും പോകാതെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഹെറോയിന്‍ എത്തിച്ചുകൊടുത്ത് സുഖമായി ജീവിക്കുകയാണ് ഇരുവരും. ഇസ്ലാമിന്റെ ബൈക്കും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പെരുമ്പാവൂര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ ബിനീഷ് സുകുമാരന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News