സിസ്റ്റര്‍ അഭയ ഓര്‍മ്മയായിട്ട് 26 വര്‍ഷങ്ങള്‍

സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് 26 വർഷം തികയുകയാണ്. അഭയ എന്ന 19കാരിയായ കന്യാസ്ത്രിയുടെ ജഡം 1992 മാർച്ച് 27-നു കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെൻത് കോൺ‌വെന്റ് കിണറിൽ കണ്ടെത്തിയതാണ് സിസ്റ്റർ അഭയ കൊലക്കേസിന് ആധാരമായ സംഭവം. 

Updated: Mar 27, 2018, 12:36 PM IST
സിസ്റ്റര്‍ അഭയ ഓര്‍മ്മയായിട്ട് 26 വര്‍ഷങ്ങള്‍

സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് 26 വർഷം തികയുകയാണ്. അഭയ എന്ന 19കാരിയായ കന്യാസ്ത്രിയുടെ ജഡം 1992 മാർച്ച് 27-നു കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെൻത് കോൺ‌വെന്റ് കിണറിൽ കണ്ടെത്തിയതാണ് സിസ്റ്റർ അഭയ കൊലക്കേസിന് ആധാരമായ സംഭവം. 

കേസിൽ തിരുവനന്തപുരം സിബിഐ കോടതി വിചാരണനടപടികൾക്ക് ഉത്തരവിട്ടതിന് രണ്ടാഴ്ച്ചക്ക് ശേഷമാണ് ഇത്തവണ അഭയയുടെ ഓർമ്മദിനം വരുന്നത്. 

കോട്ടയം ജില്ലയിലെ അരീക്കരയിൽ അയ്ക്കരക്കുന്നേൽ വീട്ടിൽ എം. തോമസിന്‍റെ മകളായിരുന്ന അഭയ, മരിക്കുന്ന സമയത്ത് കോട്ടയം ബി.സി.എം. കലാലയത്തിൽ രണ്ടാം വർഷ പ്രീഡിഗ്രീ വിദ്യാർത്ഥിനിയായിരുന്നു. 

തുടര്‍ന്നങ്ങോട്ട് അന്വേഷണത്തിന്‍റെ നാള്‍വഴികളായിരുന്നു. സിബിഐക്ക് കൈമാറിയ അന്വേഷണം പുരോഗമിച്ചുക്കൊണ്ടിരിക്കവെയാണ് 1994 ജനുവരി 19 ന് അഭയ ആത്മഹത്യ ചെയ്തുവെന്ന് റിപ്പോർട്ട് നൽകാൻ എസ്പി ആവശ്യപ്പെട്ടുവെന്ന് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി വർഗീസ് പി തോമസ് രാജിവയ്ക്കുന്നത്.

തുടര്‍ന്ന് കേസ് പുതിയ അന്വേഷണ സംഘമേറ്റെടുക്കുകയും 2008 ഒക്‌ടോബർ 18, 19 തീയതികളിലായി ഫാ. തോമസ്‌ കോട്ടൂർ, ഫാ. ജോസ്‌ പുതൃക്കയില്‍, സിസ്റ്റർ സെഫി എന്നീ മൂന്നു പേരെ അറസ്‌റ്റു ചെയ്യുകയും ചെയ്യുന്നു.  മൂന്നു പ്രതികളേയും 2008 നവംബർ 19ന് കോടതിയിൽ ഹാജരാക്കുകയും, കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ച് കൂടുതൽ ചോദ്യം ചെയ്യലിനായി സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു കൊടുക്കുകയും ചെയ്തു. സി.ബി.ഐ ഇവരെ നുണ പരിശോധനക്ക് വിധേയരാക്കി. 

ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതിയിലെത്തുമ്പോഴാണ് ജസ്റ്റിസ് ഹേമയും ജസ്റ്റിസ് ബസന്തും തമ്മിൽ തർക്കമുണ്ടാകുന്നത്. 

2008 നവംബർ 24ന് സിസ്‌റ്റർ അഭയയുടെ കൊലപാതകക്കേസ്‌ ആദ്യം അന്വേഷിച്ച  മുൻ എ.എസ്‌.ഐ വി.വി. അഗസ്‌റ്റിൻ  ആത്മഹത്യ ചെയ്യുകയും ആത്മഹത്യക്കുറിപ്പിൽ സി.ബി.ഐ. മർദ്ദിച്ചതായി ആരോപിക്കുകയും ചെയ്തു. 
 
എല്ലാത്തിനുമൊടുവില്‍ 2018 മാര്‍ച്ച് 7ന് ഫാ. ജോസ് പുതൃക്കയിലിനെ ഒഴിവാക്കി രണ്ട് പേർക്കെതിരെ വിചാരണ തുടരാനുള്ള ഉത്തരവ്.
 
ഇങ്ങനെ ചര്‍ച്ചകളും അന്വേഷണവും കോടതിയും ഒക്കെയായി കഴിഞ്ഞ 26 വർഷങ്ങൾ. വിചാരണയും അന്വേഷണവുമായി ഇനിയുമെത്ര നാള്‍... ഒടുക്കം സ്വന്തം മകളെ നഷ്ടപ്പെട്ട ആ മാതാപിതാക്കള്‍ക്ക് നീതി ലഭിക്കുമോ?  

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close