ആനന്ത് കുമാര്‍ എന്ന അത്ഭുത പ്രതിഭ

വളരെ വ്യത്യസ്തനായ ഒരു വ്യക്തിയുടെ ആഗമനം കൊണ്ട് സമ്പന്നമായി ഇന്ന് സീ മീഡിയ. പറഞ്ഞു വരുന്നത് മറ്റാരെകുറിച്ചുമല്ല, 'സൂപ്പര്‍ 30 ആനന്ത് കുമാര്‍' എന്ന മഹാ പ്രതിഭയെക്കുറിച്ചു തന്നെ.

Updated: Mar 27, 2018, 06:53 PM IST
ആനന്ത് കുമാര്‍ എന്ന അത്ഭുത പ്രതിഭ

വളരെ വ്യത്യസ്തനായ ഒരു വ്യക്തിയുടെ ആഗമനം കൊണ്ട് സമ്പന്നമായി ഇന്ന് സീ മീഡിയ. പറഞ്ഞു വരുന്നത് മറ്റാരെകുറിച്ചുമല്ല, 'സൂപ്പര്‍ 30 ആനന്ത് കുമാര്‍' എന്ന മഹാ പ്രതിഭയെക്കുറിച്ചു തന്നെ.

വളരെ ലളിതവും ആകര്‍ഷകവുമായ വ്യക്തിത്വത്തിന്‍റെ ഉടമയാണ് ആനന്ത് കുമാര്‍ എന്ന് നിസ്സംശയം പറയാം. അദ്ദേഹത്തിന്‍റെ ലാളിത്യവും അറിവും അനുഭവ സമ്പത്തും അതിനുള്ള ഉദാഹരണങ്ങള്‍ തന്നെ. സൂപ്പർ 30 എന്ന പാഠശാലയുടെ സ്ഥാപകനായ അദ്ദേഹം ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്കൊരു പ്രചോദനമാണ്. 

ബീഹാറില്‍ ജനിച്ച അദ്ദേഹം വളരെ ദരിദ്ര കുടുംബത്തിലെ അംഗമായിരുന്നു. രണ്ടു മക്കളും മാതാപിതാക്കളുമടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്‍റെ കുടുംബം. പിതാവ് തപാല്‍ വിതരണക്കാരനായിരുന്നു. അദ്ദേഹത്തിന് ലഭിക്കുന്ന തുച്ഛമായ ശമ്പളം കൊണ്ട് കുടുംബം പോറ്റാന്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു അദ്ദേഹത്തിന്‍റെ പിതാവ്. പഠനത്തില്‍ മിടുക്കനായിരുന്ന ആനന്ത് കുമാറിന്‍റെ ഏറ്റവും പ്രിയപ്പെട്ട വിഷയം കണക്കായിരുന്നു.

അങ്ങനെയിരിക്കെയാണ് അദ്ദേഹത്തിന് കേംബ്രിഡ്ജിൽ കണക്കില്‍ ഉപരിപഠനം നടത്താനുള്ള അവസരം ലഭിക്കുന്നത്. 1994 ൽ ആയിരുന്നു അത്. പക്ഷെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം അദ്ദേഹത്തിനത്‌ സാധിച്ചില്ല. തന്‍റെ ദാരിദ്ര്യം മൂലം മകനെ ഉപരിപഠനത്തിന് അയയ്ക്കാന്‍ കഴിയാത്ത ദുഃഖത്തില്‍ ഹൃദയാഘാതം മൂലം ആ പിതാവ് മരണമടഞ്ഞു. 

പിന്നീടുള്ള ആനന്ത് കുമാറിന്‍റെ ജീവിതം കൂടുതല്‍ ദുരിതം നിറഞ്ഞതായിരുന്നു. പിതാവിന്‍റെ ജോലിയില്‍ പ്രവേശിക്കാനുള്ള അവസരം ലഭിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചു. പപ്പടം നിര്‍മ്മിച്ച്‌ അത് വിറ്റ് അതില്‍നിന്നുള്ള വരുമാനം കൊണ്ട് ആ അമ്മ തന്‍റെ മക്കളെ പഠിപ്പിക്കുകയും കുടുംബം പോറ്റുകയും ചെയ്തു. 

കണക്കിനോടുള്ള അദ്ദേഹത്തിന്‍റെ അതിയായ താത്പര്യം അദ്ദേഹത്തെ കുട്ടികളെ കണക്ക് പഠിപ്പിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെ അദ്ദേഹം ആരംഭിച്ച പാഠശാലയാണ് ഇന്ന് 'സൂപ്പര്‍ 30' എന്ന പേരില്‍ പ്രസക്തമായിരിക്കുന്നത്. അദ്ദേഹത്തിന്‍റെ പ്രചോദനം എന്നും പഠനത്തില്‍ മിടുക്കരായ പാവപ്പെട്ടവരും പിന്നോക്കവിഭാഗങ്ങളില്‍പ്പെട്ടതുമായ കുട്ടികളാണ്. 

തന്‍റെ സൂപ്പർ 30യിലൂടെ അദ്ദേഹം ഇതുവരെ 450 കുട്ടികളെ വിജയത്തിലെത്തിച്ചിട്ടുണ്ട്. ഇതില്‍ 395 വിദ്യാർത്ഥികൾ ഐ.ഐ.ടിയിൽ പ്രവേശനം നേടിയപ്പോള്‍ ബാക്കിയുള്ളത്വര്‍ എൻഐടി പോലുള്ള പ്രൊഫഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഉപരി പഠനത്തിന് അവസരം നേടി. 

വികാസ് ബാഹ്ല്‍ എന്ന സംവിധായകന്‍ ഈ അത്ഭുത പ്രതിഭയുടെ ജീവിതം അഭ്രപാളികളിലെത്തിക്കുകയാണ്.  'സൂപ്പർ 30' എന്ന സിനിമയിൽ അദ്ദേഹത്തിന്‍റെ ജീവിതം വളരെ പ്രചോദനപരമായി അവതരിപ്പിക്കുകയാണ് പ്രസക്ത ബോളിവുഡ് താരം ഹൃതിക് റോഷന്‍. 

നമ്മുടെ സമൂഹത്തിന്‍റെ നില മെച്ചപ്പെടുത്താനായി നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് ആനന്ത് കുമാറിന്‍റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. 

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close