ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്: പ്രതീക്ഷകള്‍ അസ്തമിച്ച് ഡിഎംകെ

തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ വഴിത്തിരിവുകള്‍ക്ക് കാരണമായേക്കാവുന്ന ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ഡിഎംകെ 6665 വോട്ടുകളുമായി മൂന്നാം സ്ഥാനത്ത്. 

Updated: Dec 24, 2017, 12:54 PM IST
ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്: പ്രതീക്ഷകള്‍ അസ്തമിച്ച് ഡിഎംകെ

ചെന്നൈ: തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ വഴിത്തിരിവുകള്‍ക്ക് കാരണമായേക്കാവുന്ന ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ഡിഎംകെ 6665 വോട്ടുകളുമായി മൂന്നാം സ്ഥാനത്ത്. 

2ജി സ്പെക്ട്രം അഴിമതിക്കേസില്‍ കനിമൊഴിയെയും എ. രാജയെയും സിബിഐ പ്രത്യേക കോടതി വെറുതേവിട്ട ദിവസം നടന്ന തിരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് കരുതിയെങ്കിലും പ്രതീക്ഷയെല്ലാം അസ്ഥാനത്തായി.

തിരിച്ചുവരവിനുള്ള കളമായാണ് ഡിഎംകെ ആര്‍.കെ നഗറിനെ കാണുന്നതെങ്കിലും അതിനുള്ള സാദ്ധ്യതകള്‍ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് ഇതുവരെയുള്ള ഫലങ്ങളില്‍ളില്‍ നിന്ന് വ്യക്തമാകുന്നത്. 

ആര്‍.കെ നഗറില്‍ പരാജയപ്പെട്ടാല്‍ എം.കെ സ്റ്റാലിന് അത് ക്ഷീണമാകും. നേതാവെന്ന നിലയില്‍ പാര്‍ട്ടിയില്‍ വെല്ലുവിളികളില്ലെങ്കിലും ജയലളിതയുടെ മരണശേഷം അണ്ണാ ഡിഎംകെയിലുണ്ടായ ഭിന്നത മുതലെടുക്കാനായില്ലെന്ന വിമര്‍ശനം പാര്‍ട്ടി നേരിടുമെന്നുള്ള കാര്യം ഉറപ്പാണ്.

ഡിഎംകെയുടെ പ്രാദേശിക നേതാവ് മരുത് ഗണേശ് ആണ് ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി. പണക്കൊഴുപ്പില്‍ അണ്ണാ ഡിഎംകെ, ദിനകരന്‍പക്ഷത്തിന്‍റെ പ്രചാരണത്തിനൊപ്പമെത്താന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ലെന്നും ഇതു തിരിച്ചടിയാകുമെന്നും സൂചനകളുണ്ട്. 

അതേസമയം സര്‍ക്കാരിനെതിരെയുള്ള വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലമെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഇടതുപാര്‍ട്ടികളും വൈക്കോയും പിന്തുണ പ്രഖ്യാപിച്ചതും പാര്‍ട്ടിക്കു പ്രതീക്ഷ നല്‍കുന്നു.