ഫിഫ അണ്ടര്‍-17 ലോകകപ്പ്: ഗ്രൂപ്പ്‌ ഡി, എഫ് ടീമുകളെ പരിചയപ്പെടാം

ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന അണ്ടര്‍-17 ഫുട്ബോള്‍ ലോകകപ്പിന് ഇനി മൂന്നു നാള്‍. ഫിഫയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടക്കുന്ന ആദ്യ ടൂർണമെന്‍റ് എന്ന പ്രത്യേകതയും ഈ ലോകകപ്പിനുണ്ട്. ഇന്ത്യന്‍ ഫുട്ബോളിന്‍റെ ചരിത്രം തന്നെ മാറിമറയാന്‍ പോകുന്ന ഈ സുവര്‍ണ്ണ അവസരത്തില്‍ ഗ്രൂപ്പ്‌ മത്സരങ്ങള്‍ കളിക്കുന്ന ടീമുകളെ പരിചയപ്പെടാം. ആറു ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ലോകകപ്പ് ലക്ഷ്യമിട്ട് ഇറങ്ങുന്നത്. ഓരോ ഗ്രൂപ്പിലും നാലുവീതം ടീമുകളാണ് മത്സരിക്കുന്നത്. 

Updated: Nov 13, 2017, 03:10 PM IST
ഫിഫ അണ്ടര്‍-17 ലോകകപ്പ്: ഗ്രൂപ്പ്‌ ഡി, എഫ് ടീമുകളെ പരിചയപ്പെടാം

ന്യൂഡല്‍ഹി: ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന അണ്ടര്‍-17 ഫുട്ബോള്‍ ലോകകപ്പിന് ഇനി മൂന്നു നാള്‍. ഫിഫയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടക്കുന്ന ആദ്യ ടൂർണമെന്‍റ് എന്ന പ്രത്യേകതയും ഈ ലോകകപ്പിനുണ്ട്. ഇന്ത്യന്‍ ഫുട്ബോളിന്‍റെ ചരിത്രം തന്നെ മാറിമറയാന്‍ പോകുന്ന ഈ സുവര്‍ണ്ണ അവസരത്തില്‍ ഗ്രൂപ്പ്‌ മത്സരങ്ങള്‍ കളിക്കുന്ന ടീമുകളെ പരിചയപ്പെടാം. ആറു ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ലോകകപ്പ് ലക്ഷ്യമിട്ട് ഇറങ്ങുന്നത്. ഓരോ ഗ്രൂപ്പിലും നാലുവീതം ടീമുകളാണ് മത്സരിക്കുന്നത്. 

ഗ്രൂപ്പ്‌ എ: ഇന്ത്യ, യുഎസ്എ, കൊളംബിയ, ഘാന

ഗ്രൂപ്പ് ബി: പരാഗ്വേ, മാലി, ന്യൂസിലാൻഡ്, തുർക്കി

ഗ്രൂപ്പ് സി: ഇറാൻ, ഗിനിയ, ജർമ്മനി, കോസ്റ്ററിക്ക

ഗ്രൂപ്പ് ഡി: കൊറിയ, നൈജർ, ബ്രസീൽ, സ്പെയിൻ

ഗ്രൂപ്പ് ഇ: ഹോണ്ടുറാസ്, ജപ്പാൻ, ന്യൂ കാലിഡോണിയ, ഫ്രാൻസ്

ഗ്രൂപ്പ് എഫ്: ഇറാക്ക്, മെക്സിക്കോ, ചിലി, ഇംഗ്ലണ്ട്

ഇതില്‍ ഗ്രൂപ്പ്‌ ഡി, എഫ് ടീമുകളെ പരിചയപ്പെടാം.

ഡി ഗ്രൂപ്പില്‍ ബ്രസീല്‍, സ്‌പെയിന്‍, ഉത്തരകൊറിയ, നൈജര്‍ ടീമുകള്‍ ഉള്‍പ്പെടുന്നു.  കൊച്ചിയിലെ ജവാഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയമാണ് ഡി ഗ്രൂപ്പ് മല്‍സരങ്ങളുടെ വേദി. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരം തന്നെ ഫുട്ബോള്‍ ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. ഒക്ടോബര്‍ ഏഴിന് കൊച്ചിയിലെ കലൂര്‍ സ്റ്റേഡിയത്തില്‍ ബ്രസീല്‍ സ്പെയിനിനെ നേരിടും. യുവേഫ യൂറോപ്യന്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പ് മൂന്ന് തവണ നേടിയ സ്‌പെയിനിന് ഇതുവരെ അണ്ടര്‍ 17 ലോകകപ്പില്‍ മുത്തമിടാന്‍ കഴിഞ്ഞിട്ടില്ല. 1991 ല്‍ റണ്ണേഴ്‌സപ്പായ സ്‌പെയിന്‍ 2003, 2007 ലോകകപ്പിന് യോഗ്യത നേടിയില്ല. 2009 ല്‍ മൂന്നാം സ്ഥാനം. ഇതാണ് അണ്ടര്‍ 17 ലോകകപ്പില്‍ സ്‌പെയ്‌നിന് ഇതുവരെ അവകാശപ്പെടാവുന്ന നേട്ടം. 

അതേസമയം, മൂന്നു തവണ അണ്ടര്‍ 17 ലോകകപ്പില്‍ മുത്തമിട്ട  ബ്രസീല്‍ അവസാനമായി ഈ നേട്ടം കൈവരിച്ചത്‌ 14 വര്‍ഷം മുന്‍പാണ്. 1997, 1999, 2003 എന്നീ വര്‍ഷങ്ങളില്‍ നടന്ന ലോകകപ്പ് ജയിച്ച ബ്രസീലിനു പിന്നീട് അത് നേടാനാകത്തത് ഏറെ ആശങ്കയിലാഴ്ത്തുന്നു. ഇത്തവണ ലോകകപ്പ് നേടി 14 വര്‍ഷത്തെ അഭാവം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും ബ്രസീല്‍ ആദ്യ പോരാട്ടത്തിനിറങ്ങുക.

ഗ്രൂപിലെ മറ്റു ടീമുകളായ കൊറിയ, നൈജർ എന്നിവര്‍ക്ക് ഫിഫാ അണ്ടര്‍-17 ഫുട്ബോള്‍ ലോകകപ്പില്‍ കാര്യമായ നേട്ടം അവകാശപ്പെടാനാവില്ല. എന്നാലും ഇത്തവണ തങ്ങളുടെ കരുത്ത് തെളിയിക്കുക എന്ന ലക്ഷ്യം ഇരു ടീമിനും ഉണ്ടാകും. ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്തതു കൊണ്ട് മറ്റു ടീമുകള്‍ക്ക് തലവേദന സൃഷ്ടിക്കാന്‍ പ്രാപ്തി ഇരു ടീമുകള്‍ക്കുമുണ്ടോ എന്നത് കണ്ടിരുന്നുകാണാം.

എഫ് ഗ്രൂപ്പില്‍ ഇറാക്ക്, മെക്സിക്കോ, ചിലി, ഇംഗ്ലണ്ട് ടീമുകള്‍ ഉള്‍പ്പെടുന്നു. കൊൽക്കത്തയിലെ വിവേകാനന്ദ യുഭ ഭാരതി ക്രിരങ്കൻ സ്റ്റേഡിയമാണ് എഫ് ഗ്രൂപ്പ് മല്‍സരങ്ങളുടെ വേദി.  2005ലും, 2011ലും അണ്ടര്‍-17 ലോകകപ്പില്‍ മുത്തമിട്ട മെക്സിക്കോ 2013-ല്‍ റണ്ണേഴ്‌സപ്പായിട്ടുണ്ട്. എന്നാല്‍,  2015-ല്‍ നാലം സ്ഥാനതതായ മെക്സിക്കോ ലോകകപ്പ് സ്വന്തമാക്കണമെങ്കില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കേണ്ടിവരും. 

ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ നാലാം തവണ യോഗ്യത നേടിയ ചിലിയ്ക്ക് അവകാശപ്പെടാനായി കാര്യമായ ഒരു നേട്ടവുമില്ല. ആകെയുള്ളത് 1993-ല്‍ മൂന്നാം സ്ഥാനം ലഭിച്ചു എന്നത് മാത്രം. അതുകൊണ്ടുതന്നെ ഇത്തവണ മികച്ച പ്രകടനം കാഴ്ചവെച്ച് സെമിഫൈനല്‍ കടമ്പയെങ്കിലും എത്തുക എന്ന ലക്ഷ്യമായിരിക്കും ചിലിയുടെത്. 

ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ രണ്ടാം തവണ യോഗ്യത നേടിയ ഇറാഖിനും കാര്യമായ നേട്ടം എടുത്തുപറയാനാവില്ല. എന്നാല്‍, ഇപ്രാവശ്യം മികച്ച പ്രകടനം കാഴ്ചവെച്ച് ഗ്രൂപിലെ മറ്റു ടീമുകളെ ഞെട്ടിച്ച് റൗണ്ട് ഓഫ് 16-ല്‍ യോഗ്യത നേടുകയാകും ഇറാഖിന്‍റെ ആദ്യ ലക്ഷ്യം. 

2007 ലാണ് ആദ്യമായി ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ കളിക്കാനുള്ള അവസരം ഇംഗ്ലണ്ട് സ്വന്തമാക്കിയത്. എന്നാല്‍, കൊറിയയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയോട് തോറ്റ് പുറത്താകാനായിരുന്നു ഇംഗ്ലണ്ടിന്‍റെ വിധി. അതേസമയം, 2009ലും, 2013ലും ഇംഗ്ലണ്ടിന് യോഗ്യത നേടാനായില്ല. 

2011ല്‍ മെക്‌സിക്കോ ലോകകപ്പിന് യോഗ്യത നേടിയ ഇംഗ്ലണ്ട്, ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയോട് തോറ്റു പിന്മാറേണ്ടിവന്നു. 2015-ല്‍ ചിലിയില്‍ നോക്കൗട്ട് റൗണ്ട് കാണാതെ മടക്കം.  ഇതാണ് അണ്ടര്‍ 17 ലോകകപ്പില്‍ ഇംഗ്ലണ്ടിനു ഇതുവരെ അവകാശപ്പെടാവുന്ന നേട്ടം. യുവേഫ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പിലെ റണ്ണേഴ്‌സപ്പായാണ് ലോകകപ്പിന് യോഗ്യത നേടിയത്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close