ഉരുക്ക് വനിതയുടെ ഓര്‍മ്മയില്‍ ഇന്ത്യ

നെഹ്‌റുവിനു ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. 

Sneha Aniyan | Updated: Nov 19, 2018, 03:43 PM IST
ഉരുക്ക് വനിതയുടെ ഓര്‍മ്മയില്‍ ഇന്ത്യ

ലോകത്തിലെ തന്നെ മികച്ച നേതാക്കളില്‍ ഒരാളെന്ന ഖ്യാതി നേടിയ ഇന്ദിരയുടെ ജന്‍‌മദിനം ഇന്ന് രാജ്യമൊട്ടാകെ ആഘോഷിക്കുകയാണ്.

ഇന്ദിരാ പ്രിയദർശിനി നെഹ്‌റു എന്ന ഇന്ദിരാ ഗാന്ധി 1917 നവംബർ 19ന് അലഹബാദില്‍ ആണ് ജനിച്ചത്‌. മഹാനായ പിതാവിന്‍റെ മഹതിയായ മകള്‍ അതായിരുന്നു ഇന്ദിരാ പ്രിയദര്‍ശിനി എന്ന ഇന്ദിരാഗാന്ധി.

രാജ്യത്തെ പ്രഥമ പ്രധാനമന്ത്രിയുടെ ഏകപുത്രി. ചെറുപ്പം മുതല്‍ രാഷ്ട്രീയ കാര്യങ്ങളില്‍ നിപുണ. 

ഇന്ദിര 1947 മുതൽ 1964 വരെ അനൗദ്യോഗികമായി പിതാവിന്‍റെ ഉപദേശകസംഘത്തിന്‍റെ മുഖ്യചുമതല വഹിച്ചിരുന്നു. ഭരണത്തിൽ അവരുടെ സ്വാധീനം വളരെ പ്രകടമായിരുന്നു. 

ആധുനികചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇവർ നാലു തവണയായി ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചു. 

നെഹ്‌റുവിനു ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. 

ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന നടപടിയുടെ പരിണിതഫലമായി, സിഖ് വംശജരുടെ അപ്രീതിക്കു പാത്രമായി തീർന്ന അവർ 30 ഒക്ടോബർ 1984 ന് സിഖ് വംശജരായ തന്‍റെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മൃതിയടഞ്ഞു.

ഒരു വ്യക്തിയുടെ പ്രവര്‍ത്തനങ്ങളും താല്‍പര്യങ്ങളും വേറിട്ടുനില്‍ക്കുതല്ലെന്നു വിശ്വസിച്ച അവര്‍ ജീവിതത്തെ സമഗ്രതയോടെയായിരുന്നു വീക്ഷിച്ചിരുന്നത്. ജീവിതവുമായി ബന്ധപ്പെട്ട പല മേഖലകളിലും അവര്‍ സജീവ താല്‍പര്യമെടുത്തിരുന്നു.

ആയിരം കൊല്ലങ്ങൾക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താനായി ബി.ബി.സി നടത്തിയ തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയത് ഇന്ദിരാഗാന്ധിയായിരുന്നു. 

ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി, മേരി ക്യൂറി, മദർ തെരേസ എന്നിവരെ പിൻതള്ളിയാണ് ഇന്ദിര ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്. 

രാജ്യം കണ്ട ഏറ്റവും കരുത്തുറ്റ ഭരണാധികാരിയായിരുന്ന ഇന്ദിര എന്നും ലാളിത്യത്തിന്‍റെയും എളിമയുടെയും വക്താവായിരുന്നു. 
 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close