ധന്‍തേരസ് ദിവസം സ്വര്‍ണ്ണം വാങ്ങുന്നത് ശുഭകരം

തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ്‌ ദീപാവലി. ദീപങ്ങളുടെ ഉൽസവമായ ദീപാവലി വളരെ ഉത്സാഹപൂര്‍വ്വമാണ് ആഘോഷിച്ചുവരുന്നത്. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ദീപാവലി ആഘോഷിക്കുന്നു. 

Sheeba George | Updated: Nov 5, 2018, 05:22 PM IST
ധന്‍തേരസ് ദിവസം സ്വര്‍ണ്ണം വാങ്ങുന്നത് ശുഭകരം

തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ്‌ ദീപാവലി. ദീപങ്ങളുടെ ഉൽസവമായ ദീപാവലി വളരെ ഉത്സാഹപൂര്‍വ്വമാണ് ആഘോഷിച്ചുവരുന്നത്. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ദീപാവലി ആഘോഷിക്കുന്നു. 

തുലാമാസത്തിലെ അമാവാസി നാളിലാണ് ദീപാവലി ആഘോഷിക്കുന്നത്. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ദീപങ്ങള്‍ തെളിച്ച്‌ ഉത്സവമാക്കുന്നതാണ് ദീപാവലി. ദീപം (വിളക്ക്), ആവലി(നിര) എന്നീ പദങ്ങൾ ചേർന്നാണ്‌ ദീപാവലി എന്ന പദം ഉണ്ടായത്.

ദീപാവലി ആഘോഷത്തിന് പിന്നില്‍ പല ഐതീഹ്യങ്ങളുമുണ്ട്. പതിനാല് വര്‍ഷത്തെ വനവാസത്തിനു ശേഷം ശ്രീരാമന്‍ അയോധ്യയില്‍ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ് ദീപാവലി ആഘോഷിക്കുന്നതെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു. അല്ല, ശ്രീരാമന്‍ നരകാസുരനെ വധിച്ചതിന്‍റെ ആഘോഷമാണെന്ന് മറ്റൊരു വിഭാഗം.

അഞ്ചുദിവസം നീണ്ടുനില്‍ക്കുന്നതാണ് ദീപാവലി ആഘോഷങ്ങള്‍. ധന്‍തേരസോടെയാണ് ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. സമ്പത്തിന്‍റെ ദിവസമാണ് ധന്‍തേരസ്.

ഹൈന്ദവ വിശ്വാസമനുസരിച്ച് അക്ഷയ തൃതിയ പോലെതന്നെ 'ധന്‍തേരസ് ദിവസത്തിലും സ്വര്‍ണം വാങ്ങുന്നത് വളരെ ശുഭകരമാണ്. കൂടാതെ, ഈ ദിവസത്തില്‍ സ്വര്‍ണ്ണം വെള്ളി ആഭരണങ്ങള്‍, പിച്ചള പത്രങ്ങള്‍ മുതലായവ വാങ്ങുന്നതും ശുഭമാണ്.

ദീപാവലിക്ക് രണ്ടുദിവസം മുമ്പ് ആഘോഷിക്കുന്ന 'ധന്‍തേരസ് ദിന'ത്തിലാണ് ധന്വന്തരിയുടെ ജന്മദിനം എന്നാണ് വിശ്വാസം. 

 

 

 

 

 

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close