സമാനതകളില്ലാത്ത ദുരന്തം: നമുക്ക് ഒരുമിക്കാം; കൈകോര്‍ക്കാം

ദുരിതക്കയത്തില്‍ അകപ്പെട്ടവരില്‍ ഇതിനോടകം തന്നെ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ നല്‍കിയ പങ്ക് ഒഴിവാക്കാനാവുന്നതല്ല. അതേ മാധ്യമങ്ങള്‍ തന്നെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

Last Updated : Aug 18, 2018, 04:48 PM IST
സമാനതകളില്ലാത്ത ദുരന്തം: നമുക്ക് ഒരുമിക്കാം; കൈകോര്‍ക്കാം

ദുരിതക്കയത്തില്‍ അകപ്പെട്ടവരില്‍ ഇതിനോടകം തന്നെ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ നല്‍കിയ പങ്ക് ഒഴിവാക്കാനാവുന്നതല്ല. അതേ മാധ്യമങ്ങള്‍ തന്നെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടും വ്യാജസന്ദേശങ്ങള്‍ പരന്നൊഴുകുകയാണ്.

എസ്എംഎസ്, വോയിസ് മെസേജ്, ഫേസ്ബുക്ക് പോസ്റ്റ്‌ എന്നിങ്ങനെ പലരൂപങ്ങളിലാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടി, അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തകരാറിലായാതിനാല്‍ തുറക്കാനാകാതെ വെള്ളം കവിഞ്ഞൊഴുകുന്നു, മൂന്ന്‍ മണിക്കൂറിനകം എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകള്‍ മുങ്ങും; എന്നിങ്ങനെ പല രൂപങ്ങളിലാണ് വ്യാജസന്ദേശം പടരുന്നത്.

ചിലര്‍ ഈ വാര്‍ത്തകള്‍ കേട്ടയുടന്‍ അവ സ്ഥിരീകരിക്കാന്‍ പോലും തയ്യാറാകാതെ പത്രമോഫീസുകളിലേക്ക് വിളിച്ച് ചോദിക്കുകയും ചെയ്തു.

'മുല്ലപ്പെരിയാര്‍ പൊട്ടിയോ'? എന്നതായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്. ഇല്ലെന്ന് പറഞ്ഞാലും വിശ്വാസമാകാതെ ചിലര്‍! അതാണ്‌ സോഷ്യല്‍ മീഡിയ നമുക്കിടയില്‍ ചെലുത്തിയ സ്വാധീനം. 

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക. കാലവര്‍ഷക്കെടുതിയില്‍ നിന്ന് കരകയറാന്‍ ഒട്ടേറെപ്പേര്‍ ഇനിയും ബാക്കിയുണ്ട്. അവര്‍ക്കായി ഒരുമിക്കാം, കൈകോര്‍ക്കാം...

Trending News