പേര് മാറുന്ന ബംഗാളില്‍ നമ്പര്‍ പ്ലേറ്റിലെ ഡബ്ല്യുബിയും മാറും... ഇനിയെന്ത്?

എന്നാല്‍ പേര് മാറ്റത്തെക്കുറിച്ച് കേന്ദ്ര തലത്തില്‍ ഇതുവരെ തീരുമാനമൊന്നുമായില്ലെങ്കിലും, സംസ്ഥാനത്ത് ഉടൻ പ്രതീക്ഷിക്കാവുന്ന ഒരു മാറ്റം ഇതായിരിക്കും!

Arun Aravind | Updated: Jul 27, 2018, 06:03 PM IST
പേര് മാറുന്ന ബംഗാളില്‍ നമ്പര്‍ പ്ലേറ്റിലെ ഡബ്ല്യുബിയും മാറും... ഇനിയെന്ത്?

ശ്ചിമ ബംഗാളിന്‍റെ പേര് 'ബംഗ്ലാ' എന്ന്‍ മാറ്റാനുള്ള തീരുമാനം സംസ്ഥാന നിയമസഭ അംഗീകരിച്ചു. പേര് മാറ്റം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്തിമ അംഗീകാരം നല്‍കുകയേ ഇനി ബാക്കിയുള്ളൂ.

നാമമാത്രമായ നടപടികള്‍ കൂടി പൂര്‍ത്തിയായാല്‍ മാത്രമേ വംഗദേശം പുതിയ പേരില്‍ അറിയപ്പെടുകയുള്ളൂ.

എന്നാല്‍ പേര് മാറ്റത്തെക്കുറിച്ച് കേന്ദ്ര തലത്തില്‍ ഇതുവരെ തീരുമാനമൊന്നുമായില്ലെങ്കിലും, സംസ്ഥാനത്ത് ഉടൻ പ്രതീക്ഷിക്കാവുന്ന ഒരു മാറ്റം ഇതായിരിക്കും!

സംസ്ഥാനത്തെ വാഹന രജിസ്ട്രേഷൻ നമ്പര്‍ പ്ലേറ്റുകളില്‍ ഉണ്ടാകുന്ന മാറ്റമാകും ഇവയിൽ ഏറ്റവും ആദ്യം. പശ്ചിമ ബംഗാളിലെ നിലവിലുള്ള നമ്പര്‍ പ്ലേറ്റുകളില്‍ ഡബ്ല്യുബി എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ബംഗ്ലാ എന്ന പുതിയ പേര് സ്വീകരിക്കുന്നതിലൂടെ ഇതില്‍ മാറ്റമുണ്ടാകും. 

നിലവിലെ സൂചനകള്‍ അനുസരിച്ച് ബിഎ അല്ലെങ്കില്‍ ബിജി എന്നാകും വാഹന രജിസ്ട്രേഷന്‍ സീരീസില്‍ നല്‍കുക. ഒരുപക്ഷെ ബിഎൽ എന്നും നല്‍കിയേക്കാമെന്നും സൂചനയുണ്ട്. എന്നിരുന്നാലും കൂടുതല്‍ സാദ്ധ്യത ബിഎ എന്ന അക്ഷരങ്ങള്‍ക്കാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.