ആ ട്വീറ്റുകള്‍ക്ക് പിന്നിലാര്? രാഹുല്‍ പറയുന്നു

ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആക്ഷേപഹാസ്യത്തിന്‍റെ വിമര്‍ശനമുനയില്‍ നിറുത്തുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റുകള്‍ രാജ്യം മുഴുവന്‍ ചര്‍ച്ചയായിക്കഴിഞ്ഞു. കാച്ചിക്കുറിക്കിയെടുത്ത വരികളില്‍ കൃത്യമായ രാഷ്ട്രീയം പറഞ്ഞ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ആ ട്വീറ്റുകള്‍ രാഹുല്‍ ഗാന്ധി സ്വയം എഴുതുന്നതാണോ എന്നായിരുന്നു പലരുടെയും സംശയം. ഒടുവില്‍ അത്തരം സംശയങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി തന്നെ മറുപടി പറഞ്ഞു. അതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ഗുജറാത്തില്‍ വച്ച് തന്നെ. 

Updated: Nov 13, 2017, 02:48 PM IST
ആ ട്വീറ്റുകള്‍ക്ക് പിന്നിലാര്? രാഹുല്‍ പറയുന്നു
Pic Courtesy: Twitter/Amit Malviya

ന്യൂഡല്‍ഹി: ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആക്ഷേപഹാസ്യത്തിന്‍റെ വിമര്‍ശനമുനയില്‍ നിറുത്തുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റുകള്‍ രാജ്യം മുഴുവന്‍ ചര്‍ച്ചയായിക്കഴിഞ്ഞു. കാച്ചിക്കുറിക്കിയെടുത്ത വരികളില്‍ കൃത്യമായ രാഷ്ട്രീയം പറഞ്ഞ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ആ ട്വീറ്റുകള്‍ രാഹുല്‍ ഗാന്ധി സ്വയം എഴുതുന്നതാണോ എന്നായിരുന്നു പലരുടെയും സംശയം. ഒടുവില്‍ അത്തരം സംശയങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി തന്നെ മറുപടി പറഞ്ഞു. അതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ഗുജറാത്തില്‍ വച്ച് തന്നെ. 

ട്വീറ്റുകള്‍ എഴുതുന്നത് താന്‍ തന്നെയാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. "ട്വീറ്റുകളുടെ മേല്‍നോട്ടത്തിനായി മൂന്ന്-നാല് പേര്‍ അടങ്ങുന്ന ഒരു സംഘമുണ്ട്. ഞങ്ങള്‍ ആശയങ്ങള്‍ ചര്‍ച്ച ചെയ്യും. നിര്‍ദേശങ്ങള്‍ പങ്കു വയ്ക്കും. ചര്‍ച്ചകള്‍ക്കും പുനരെഴുത്തുകള്‍ക്കും ശേഷം ട്വീറ്റ് ചെയ്യും," രാഹുല്‍ ആ രഹസ്യം പങ്കു വച്ചു. 

അതേസമയം, പിറന്നാള്‍ ആശംസകള്‍ പോലുള്ള ട്വീറ്റുകള്‍ പൂര്‍ണമായും തന്‍റേതല്ലെന്നും അവയുമായി ബന്ധപ്പെട്ട് ചില നിര്‍ദേശങ്ങള്‍ മാത്രമേ നല്‍കാറുള്ളൂ എന്നും രാഹുല്‍ വ്യക്തമാക്കി. 

നേതൃപാടവും ദീര്‍ഘവീക്ഷണവുമില്ലാത്ത ഒരു നേതാവായി രാഹുല്‍ ഗാന്ധിയെ ചിത്രീകരിക്കുന്നതിന് എപ്പോഴും ശ്രമിക്കുന്ന ബി.ജെ.പിക്ക് കനത്ത ആഘാതമായിരുന്നു ട്വിറ്ററില്‍ ഈയടുത്ത കാലത്ത് രാഹുലിനുണ്ടായ ജനപ്രീതി. രാഹുലിന് ലഭിക്കുന്ന സ്വീകാര്യതയില്‍ വിറളി പിടിച്ച ബി.ജെ.പി നേതാക്കള്‍ രാഹുലിന്‍റെ ട്വീറ്റുകള്‍ അദ്ദേഹത്തിന്‍റെ സ്വന്തമല്ലെന്നും പ്രചരിപ്പിച്ചിരുന്നു. അതിന് മറുപടിയായി രാഹുല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സ്വന്തം വളര്‍ത്തു നായ 'പിഡി'യുടെ വീഡിയോയും വൈറലായി.

 

 

രാഹുലും ബി.ജെ.പിയും തമ്മിലുള്ള ട്വിറ്റര്‍ വാക്പോര് അവിടെ അവസാനിച്ചില്ല. പിഡിയും രാഹുലും ഒരുമിച്ചുള്ള ഒരു പോസ്റ്ററും രാഹുലിനെതിരായി ഇറങ്ങി. യജമാനനേക്കാള്‍ സമര്‍ത്ഥനായ നായയെന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റര്‍ പ്രചരിച്ചത്. പക്ഷേ, അത്തരം പരിഹാസങ്ങളെ ചിരിച്ചു തള്ളി രാഹുല്‍ തന്‍റെ ട്വിറ്റര്‍ പ്രയാണം തുടരുകയാണ്.