ദർശനസുകൃതത്തിന്‍റെ പുണ്യവുമായി ശബരിമല

  

Updated: Dec 26, 2017, 08:58 AM IST
ദർശനസുകൃതത്തിന്‍റെ പുണ്യവുമായി ശബരിമല

ഭാഗവാനിലേയ്ക്കും പ്രകൃതിയിലെക്കുമുള്ള ചൈതന്യധന്യമായ യാതയാണ് ശബരിമല യാത്ര.  ഭഗവാനും ഭക്തനും ഒന്നാണെന്ന പോരുളാണ് അയ്യപ്പദര്‍ശനത്തിന്‍റെ പരമ പ്രധാനമായ ഘടകം.  വ്രതമെടുത്ത് അയ്യപ്പനില്‍ മനസ്സര്‍പ്പിച്ചു ഏതെല്ലാം ദേശക്കാരും ഭാഷക്കാരുമാണ് ശബരിമലയില്‍ അയ്യനെ ദര്‍ശിക്കുവാന്‍ വരുന്നത്.  

വിവിധ ദേശക്കാരും ഭാഷക്കാരും ഒരിടത്ത് സംഗമിക്കുന്നത് ശബരിമല തീര്‍ത്ഥാടനകാലത്തെ മാത്രം ഒരു സവിശേഷതയാണ്.  ശബരിമലയിലെ പതിനെട്ട് പടികളും പതിനെട്ട് തത്ത്വങ്ങളാണ്.

മലയാത്രയുടെ മുന്നോടിയായി ചിട്ടയായ വ്രതാനുഷ്ഠാനങ്ങളുണ്ട്.  വ്രതം ചിട്ടയായി അനുഷ്ടിക്കുന്നവരാണ് ശബരിമല ദര്‍ശനത്തിന് യോഗ്യര്‍.  ബ്രഹ്മചര്യം ആണ് വ്രതാനുഷ്ഠാനത്തില്‍ പ്രധാനം.  ക്ഷൌരം പാടില്ല, വെളുപ്പിനെ കുളി, ജപം, സസ്യാഹാരം മാത്രം കഴിക്കുക, പഴകിയ ഭക്ഷണം പാടില്ല എന്നിങ്ങനെയാണ് വ്രതാനുഷ്ഠാനങ്ങള്‍. പിന്നെ ശരണംവിളി അത് നമ്മുടെ ശരീരത്തിന് ഊര്‍ജ്ജവും ഉന്മേഷവും പകരുന്നു.   വ്രതാനുഷ്ഠാനത്തോട്കൂടി മാത്രമേ ഭഗവാനേ കാണാന്‍ പോകുള്ളൂവെന്ന് ഓരോ ഭക്തരും തീരുമാനിക്കുക.  അങ്ങനെ  മണ്ഡലകാലം തുടങ്ങി 41 ദിവസമാകുമ്പോള്‍ മണ്ഡലപൂജയുണ്ടാകും. ഇപ്പ്രാവശ്യത്തെ മണ്ഡലപൂജ ഡിസംബര്‍ 26 ന് ആണ്.  

നാവിലും മനസ്സിലും ശരണമന്ത്രങ്ങളുമായി മലകയറി എത്തിയ ഭക്തലക്ഷങ്ങൾക്ക് ദർശനസുകൃതത്തിന്‍റെ പുണ്യവുമായി ഡിസംബര്‍ 25ന് തങ്കഅങ്കി ചാർത്തി ദീപാരാധന. മണ്ഡലകാല തീർഥാടനത്തിനു സമാപ്തി കുറിച്ച് നാളെയാണ് മണ്ഡലപൂജ.  ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ശബരിമലയില്‍ മണ്ഡലപൂജ നാളെ നടക്കും. തങ്കഅങ്കി ചാർത്തിയ ദീപാരാധനയും മണ്ഡലപൂജയും കണ്ടു തൊഴാൻ സന്നിധാനത്തേക്കു ഭക്തരുടെ വൻ പ്രവാഹം തന്നെയാണ്.  ഇന്ന് പുലര്‍ച്ചെ മുതല്‍ ദര്‍ശനത്തിനായി വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 

മണ്ഡലപൂജയ്ക്ക് ചാര്‍ത്താനുള്ള തങ്കയങ്കി ഇന്ന് വൈകിട്ടെത്തും.  തങ്കഅങ്കി ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പമ്പയിൽ എത്തും. മൂന്നുമണി വരെ പമ്പാ ഗണപതികോവിലിൽ ദർശനത്തിനു വയ്ക്കും. പമ്പയില്‍നിന്ന് തങ്കഅങ്കി പേടകങ്ങളിലാക്കി വൈകീട്ട് മൂന്നിന് ഘോഷയാത്രയായി സന്നിധാനത്തേക്ക് തിരിക്കും. അഞ്ചിന് ശരംകുത്തിയിലെത്തും. നട തുറന്ന ശേഷം തങ്കഅങ്കി സ്വീകരിക്കാനുള്ള സംഘം സോപാനത്ത് എത്തി ദര്‍ശനം നടത്തും. തങ്കഅങ്കി സ്വീകരിക്കുന്ന സംഘം ശരംകുത്തിയിലെത്തിയ ശേഷം അവിടെനിന്ന് തീവെട്ടി, മുത്തുക്കുടകള്‍ എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്രയെ സ്വീകരിച്ച്‌ കൊടിമരച്ചുവട്ടില്‍ എത്തും. പിന്നീട് അയ്യപ്പസേവാസംഘം പ്രവർത്തകർ സന്നിധാനത്തെത്തിക്കും. പതിനെട്ടാംപടി കയറി സോപാനത്തെത്തുമ്പോൾ തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി എ.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടക്കും. 

ഇന്നും നാളെയും വൈകീട്ട് 6.30നുള്ള ദീപാരാധന തങ്കയങ്കി ചാര്‍ത്തിയാണ്. നാളെ രാവിലെ 11.04നും 11.40നും മധ്യേയാണ് മണ്ഡലപൂജ.  ചടങ്ങുകൾ 10.15ന് ആരംഭിക്കും. മണ്ഡലകാല തീർഥാടനം പൂർത്തിയാക്കി രാത്രി 10ന് നട അടയ്ക്കും. 26-ന് വൈകീട്ട് നടയടയ്ക്കുന്നതുവരെ തങ്കയങ്കി ചാര്‍ത്തിയ അയ്യപ്പനെ ഭക്ത ജനങ്ങള്‍ക്ക് തൊഴാം.  മണ്ഡലപൂജയ്ക്കുശേഷം തീര്‍ഥാടകര്‍ക്ക് ദര്‍ശനം അനുവദിക്കും, രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുതോടെ 41 ദിവസത്തെ മണ്ഡലകാലത്തിന് പരിസമാപ്തിയാകും. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close