ശശി കപൂറിന്‍റെ ഒരൊറ്റ ഡയലോഗില്‍ അമിതാഭ് ബച്ചന്‍ നിശബ്ദനായി

ബോളിവുഡിന്‍റെ ബിഗ് ബി അമിതാഭ് ബച്ചനെ ഡയലോഗിലൂടെ നിശബ്ദനാക്കിയ ഒരു താരത്തെ തിരഞ്ഞാല്‍ അന്വേഷണം അവസാനിക്കുക ശശി കപൂര്‍ എന്ന പഴയകാല സൂപ്പര്‍ സ്റ്റാറിലാകും. 1975ല്‍ ഇറങ്ങിയ ദീവാര്‍ എന്ന ചിത്രത്തിലെ സംഭാഷണങ്ങള്‍ കാലമിത്ര കഴിഞ്ഞിട്ടും ആരാധകരുടെ മനസില്‍ മായാതെ നില്‍ക്കുന്നു. 

Updated: Dec 5, 2017, 04:50 PM IST
ശശി കപൂറിന്‍റെ ഒരൊറ്റ ഡയലോഗില്‍ അമിതാഭ് ബച്ചന്‍ നിശബ്ദനായി

ബോളിവുഡിന്‍റെ ബിഗ് ബി അമിതാഭ് ബച്ചനെ ഡയലോഗിലൂടെ നിശബ്ദനാക്കിയ ഒരു താരത്തെ തിരഞ്ഞാല്‍ അന്വേഷണം അവസാനിക്കുക ശശി കപൂര്‍ എന്ന പഴയകാല സൂപ്പര്‍ സ്റ്റാറിലാകും. 1975ല്‍ ഇറങ്ങിയ ദീവാര്‍ എന്ന ചിത്രത്തിലെ സംഭാഷണങ്ങള്‍ കാലമിത്ര കഴിഞ്ഞിട്ടും ആരാധകരുടെ മനസില്‍ മായാതെ നില്‍ക്കുന്നു. 

അമിതാഭ് ബച്ചനും ശശി കപൂറും മത്സരിച്ച് അഭിനയിച്ച ചിത്രം ബോളിവുഡ് സിനിമാപ്രേമികളുടെ ഇഷ്ടചിത്രങ്ങളിലൊന്നാണ്. 

ധാരാവിയിലെ അധോലോക നായകനായി അമിതാഭ് ബച്ചന്‍ നിറയുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥ വേഷത്തില്‍ ശശി കപൂര്‍ കാണികളുടെ കയ്യടി നേടി. "മേരെ പാസ് ബംഗ്ലാ ഹേ.. ഗാഡി ഹേ... ക്യാ ഹേ തുമാരെ പാസ്?" എന്ന ബച്ചന്‍റെ കഥാപാത്രത്തിന്‍റെ ചോദ്യത്തിന് "മേരെ പാസ് മാ ഹേ" എന്ന പറയുന്ന ശശി കപൂര്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും തിളക്കം മായാതെ നില്‍ക്കുന്നു. 

ബച്ചന്‍ താരപദവിയിലേക്ക് ഉയരുന്നതിന് മുന്‍പേ സൂപ്പര്‍ സ്റ്റാര്‍ പരിവേഷം ലഭിച്ച ശശി കപൂര്‍ 11 സിനിമകളില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചു. അതില്‍ നാലെണ്ണം സൂപ്പര്‍ ഹിറ്റുകളായി. ഇരുവരും തമ്മില്‍ മികച്ച സൗഹൃദവും നിലനിന്നിരുന്നു. ശശി കപൂറിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം സമ്മാനിച്ച വേളയിലും അമിതാഭ് ബച്ചന്‍ എത്തിയിരുന്നു. ബോളിവുഡിന്‍റെ ചരിത്രത്തിലെ ഒരു കാലഘട്ടമാണ് ശശി കപൂറിന്‍റെ മരണത്തിലൂടെ അവസാനിക്കുന്നത്.