ഫെമിനിച്ചി എന്ന് വിളിച്ച് പേടിപ്പിക്കാന്‍ നോക്കല്ലേ, ജെ ദേവിക പ്രതികരിക്കുന്നു

ഒരു പെണ്ണ് സ്ത്രീവിരുദ്ധതയെക്കുറിച്ച് പറഞ്ഞാൽ അവൾക്ക് ഇക്കാലത്ത് കിട്ടാൻപോകുന്ന ഫെമിനിച്ചി പട്ടത്തെക്കുറിച്ചാണ് സംഭാഷണ പരമ്പര

Updated: Mar 10, 2018, 08:52 PM IST
ഫെമിനിച്ചി എന്ന് വിളിച്ച് പേടിപ്പിക്കാന്‍ നോക്കല്ലേ, ജെ ദേവിക പ്രതികരിക്കുന്നു

നിലപാട് പൊതു ഇടത്തില്‍ ഉറക്കെ പ്രഖ്യാപിക്കുന്ന സ്ത്രീകളെ ഫെമിനിച്ചി എന്ന് വിളിച്ച് പരിഹസിക്കുന്ന പൊതുബോധത്തെക്കുറിച്ച് സാമൂഹ്യവിമർശകയും സ്ത്രീവാദ എഴുത്തുകാരിയുമായ ജെ.ദേവിക പ്രതികരിക്കുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെണ്‍കൂട്ട് മീഡിയ കളക്ടീവിന്‍റെ സംഭാഷണ പരമ്പരയിലാണ് ദേവികയുടെ നിരീക്ഷണങ്ങള്‍. 

ഫെമിനിച്ചി എന്ന പ്രയോഗത്തെക്കുറിച്ചും അതിലൊളിഞ്ഞിരിക്കുന്ന പുരുഷ കേന്ദ്രീകൃത സമൂഹത്തിന്‍റെ പരിഹാസത്തെയും വെറുപ്പിനെയും കേരളത്തിന്‍റെ ചരിത്രപശ്ചാത്തലത്തില്‍ ദേവിക വിശകലനം ചെയ്യുന്നു. ഒരു പെണ്ണ് സ്ത്രീവിരുദ്ധതയെക്കുറിച്ച് പറഞ്ഞാൽ അവൾക്ക് ഇക്കാലത്ത് കിട്ടാൻപോകുന്ന ഫെമിനിച്ചി പട്ടത്തെക്കുറിച്ചാണ് സംഭാഷണ പരമ്പര. എണ്‍പതുകളില്‍ കേരളത്തിലെ സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പരിഹാസശരങ്ങളെ ഇന്നത്തെ ആള്‍ക്കൂട്ട ആക്രമണം മുന്‍നിറുത്തി ദേവിക ഓര്‍ത്തെടുക്കുന്നു. 

പതിനൊന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള സംഭാഷണത്തില്‍ കേരളത്തിന്‍റെ ഫെമിനിസ്റ്റ് ധാരയുടെ ചരിത്രവും വര്‍ത്തമാനവും പരാമര്‍ശിക്കപ്പെടുന്നുണ്ട്.