ഫിദലിറ്റോയുടെ ആത്മഹത്യയ്ക്ക് പിന്നില്‍

ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്ട്രോയുടെ മൂത്ത മകന്‍ ഫിദല്‍ കാസ്‌ട്രോ ഡയസ് ബല്ലാര്‍ട്ടിനെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ഫിദലിനെ പോലെ തന്നെ ക്യൂബന്‍ ജനതയ്ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു ഫിദലിറ്റോയും. അതുകൊണ്ടുതന്നെ ഈ വിയോഗം ക്യൂബന്‍ ജനതയെ കണ്ണീരണിയിച്ചു.   

Updated: Feb 2, 2018, 03:36 PM IST
ഫിദലിറ്റോയുടെ ആത്മഹത്യയ്ക്ക് പിന്നില്‍

ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്ട്രോയുടെ മൂത്ത മകന്‍ ഫിദല്‍ കാസ്‌ട്രോ ഡയസ് ബല്ലാര്‍ട്ടിനെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ഫിദലിനെ പോലെ തന്നെ ക്യൂബന്‍ ജനതയ്ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു ഫിദലിറ്റോയും. അതുകൊണ്ടുതന്നെ ഈ വിയോഗം ക്യൂബന്‍ ജനതയെ കണ്ണീരണിയിച്ചു.   

ഫിദല്‍ കാസ്‌ട്രോയുടെ അതേ രൂപഭാവങ്ങളായിരുന്നു ഫിദലിറ്റോ എന്നറിയപ്പെട്ടിരുന്ന ബല്ലാര്‍ട്ടിനും. ഫിദലിറ്റോ എന്നാല്‍ 'കൊച്ചു ഫിദല്‍' എന്നര്‍ത്ഥം. കാസ്‌ട്രോയുടെ ആദ്യ ഭാര്യ മിര്‍ത്ത ഡയസ് ബല്ലാര്‍ട്ടിലുണ്ടായ ആദ്യമകനായിരുന്നു ഇയാള്‍.

മരണപ്പെടുന്ന സമയം വരെ ക്യൂബന്‍ സര്‍ക്കാരിന്‍റെ ശാസ്ത്ര ഉപദേഷ്ടാവായിരുന്നു ഫിദലിറ്റോ. ക്യൂബന്‍ അക്കാദമി ഓഫ് സയന്‍സസിന്‍റെ വൈസ് പ്രസിഡന്റ്. ക്യൂബന്‍ ആണവ പദ്ധതിക്ക് ചുക്കാന്‍ പിടിച്ച മികച്ച ആണവ ശാസ്ത്രജ്ഞന്‍. 
 
കാസ്ട്രോയുടെ പോലെ രാഷ്ട്രീയവുമായി ബന്ധപ്പെടാന്‍ ഒരിക്കലും മകന്‍ ആഗ്രഹിച്ചില്ല. മറിയ വിക്ടോറിയ ബാരിയോയുമായുള്ള വിവാഹത്തില്‍ മൂന്നു കുട്ടികളുണ്ടായിരുന്നു. ഒരു കൂട്ടം ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു ഇയാള്‍. 

അറുപത്തിയെട്ടു വയസായിരുന്നു മരിക്കുമ്പോള്‍ അദ്ദേഹത്തിന്. കടുത്ത വിഷാദരോഗത്തിനടിമയായിരുന്നുവെന്ന് ക്യൂബ ഡിബേറ്റ് വെബ്സൈറ്റ് പറയുന്നു. ഏറെക്കാലമായി ബല്ലാര്‍ട്ട് വിഷാദ രോഗത്തിന് ചികിത്സ നടത്തി വരികയായിരുന്നെന്ന് ക്യൂബന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.