ഹൃദയദിന സന്ദേശത്തെ അര്‍ത്ഥവത്താക്കിയവര്‍

ഹൃദയ സുരക്ഷയ്ക്ക് കരുത്തും കരുതലും പങ്കുവെയ്ക്കുക... (Share the Power), ഇതായിരുന്നു ഈ വര്‍ഷത്തെ ലോക ഹൃദയദിന സന്ദേശം. ഹൃദയ സുരക്ഷയ്ക്കായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമെന്നും അത് മറ്റുള്ളവര്‍ക്ക് എങ്ങനെ പങ്കുവെയ്ക്കാമെന്നും ഈ ദിനം പറയുന്നു.

Updated: Nov 13, 2017, 03:02 PM IST
 ഹൃദയദിന സന്ദേശത്തെ അര്‍ത്ഥവത്താക്കിയവര്‍

ഹൃദയ സുരക്ഷയ്ക്ക് കരുത്തും കരുതലും പങ്കുവെയ്ക്കുക... (Share the Power), ഇതായിരുന്നു ഈ വര്‍ഷത്തെ ലോക ഹൃദയദിന സന്ദേശം. ഹൃദയ സുരക്ഷയ്ക്കായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമെന്നും അത് മറ്റുള്ളവര്‍ക്ക് എങ്ങനെ പങ്കുവെയ്ക്കാമെന്നും ഈ ദിനം പറയുന്നു.

ഹൃദയദിന സന്ദേശത്തെ അര്‍ത്ഥവത്താക്കുന്ന രണ്ട് സംഭവങ്ങളും ഈ ലോക ഹൃദയദിനത്തില്‍ സാക്ഷ്യം വഹിച്ചു. മസ്തിഷ്ക മരണം സ്ഥിരീകരിച്ച മകന്‍റെ അവയവങ്ങള്‍ ദാനം ചെയ്ത് മാതൃകയാവുകയായിരുന്നു രണ്ട് കുടുംബങ്ങള്‍.
 
തമിഴ്നാട് പുതുക്കോട്ട സ്വദേശിയായ എസ്. വിദ്യാശരണിന്‍റെ അവയവങ്ങളാണ് മറ്റുള്ളവര്‍ക്ക് ജീവനേകുക. ഹൃദയം, കണ്ണ്, വൃക്ക തുടങ്ങി പ്രധാന അവയവങ്ങളെല്ലാം വിട്ടുകൊടുത്തുകൊണ്ട് പ്രിയ പുത്രന്‍റെ വേര്‍പാടിലും കാരുണ്യമേകുകയാണ് വിദ്യാശരണിന്‍റെ മാതാപിതാക്കള്‍.

കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച ഹരിയാണ സ്വദേശി അതുല്‍കുമാര്‍ പവാറിന്‍റെ അവയവങ്ങള്‍ ദാനം ചെയ്തതിലൂടെ നാല് പേര്‍ക്കാണ് പുതുജീവന്‍ ലഭിച്ചത്. 

അതുല്‍കുമാറിന്‍റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ രാവിലെതന്നെ ഇതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. അതുല്‍കുമാറിന്‍റെ ഹൃദയം കോട്ടയം മെഡിക്കല്‍കോളേജില്‍ ചികിത്സയിലായിരുന്ന സുബ്രഹ്മണ്യ ഭട്ടിനാണ് നല്‍കിയത്.

കൊച്ചി ഐ.എന്‍.എസ് ദ്രോണാചാര്യയിലെ സബ് ലെഫ്റ്റനന്റായിരുന്നു അതുല്‍കുമാര്‍. കരളും വൃക്കകളും കൂടി ദാനം ചെയ്ത് അതുല്‍കുമാറും അനശ്വരനായി.

നില്‍ക്കാതെ മിടിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ഹൃദയത്തിന് എത്രമാത്രം കാര്യങ്ങളാണ് ശരീരത്തില്‍ ചെയ്തു തീര്‍ക്കാന്‍ ഉള്ളത്. ഒരിക്കലും തിരക്കുകള്‍ നിലയ്ക്കാത്ത ജീവിത യാത്രയില്‍ എപ്പോഴെങ്കിലും ഒരിക്കല്‍ ചിന്തിക്കുമ്പോഴാണ് നാം ആ മിടിപ്പുകളുടെ പ്രാധാന്യത്തെ മനസിലാക്കുന്നത്. അത് എത്രയും നേരത്തെ ആകാമോ അത്രയും കാലം നമുക്ക് ജീവിതം ആസ്വദിക്കാം.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close