കുളി ഇനി ഉപ്പിട്ട വെള്ളത്തിലായാലോ?

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത് ഏറെ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്

Last Updated : Dec 13, 2017, 07:00 PM IST
കുളി ഇനി ഉപ്പിട്ട വെള്ളത്തിലായാലോ?

കുളിക്കുന്നത് ഇനി ഉപ്പു വെള്ളത്തിലാക്കിയാലോ? ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത് ഏറെ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ഇതിനായി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട. കുളിക്കുന്ന വെള്ളത്തില്‍ രണ്ട് സ്പൂണ്‍ ഉപ്പ് ആ വെള്ളത്തിലിട്ട് കുളിച്ചാല്‍ മതി. ചെറു ചൂടുവെള്ളത്തില്‍ അല്‍പം ഉപ്പിട്ടാല്‍ മതി.

ഇതിന്‍റെ മാറ്റം ഒരാഴ്ചക്കുള്ളില്‍ തന്നെ മനസ്സിലാക്കാം. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ഉപ്പിട്ട വെള്ളത്തില്‍ കുളിക്കുന്നതിലൂടെ ലഭിക്കുന്നത്. ചര്‍മ്മസംബന്ധമായ പല രോഗങ്ങള്‍ക്കും പരിഹാരം ആണിത്. 

ഉറക്കമില്ലായ്ക്കും ശരീരത്തിലെ ചൊറിച്ചിലിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഉപ്പു വെള്ളത്തിലെ കുളി. ശുദ്ധവും സ്വാഭാവികവുമായിട്ടാണ് ഉപയോഗിക്കുന്നതെങ്കില്‍ ഉപ്പ് വെള്ളത്തിലെ കുളിയിലൂടെ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്ന നിരവധി ധാതുക്കളും പോഷകങ്ങളും ലഭിക്കും.ഇതിലടങ്ങിയിട്ടുള്ള മഗ്നീഷ്യം, കാത്സ്യം, ബ്രോമൈഡ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ആഗിരണം ചെയ്യും. ചര്‍മ്മത്തിന്‍റെ ഉപരിതലം വൃത്തിയാക്കി ആരോഗ്യവും തിളക്കവും നല്‍കും.

ബാത്ത് സാള്‍ട്ട് പതിവായി ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിലെ വരകളും ചുളിവുകളും അപ്രത്യക്ഷമാകും. ചര്‍മ്മത്തെ മൃദുലവും മിനുസവും ഉള്ളതാക്കി തീര്‍ക്കും. ചര്‍മ്മത്തെ പുഷ്ടിപ്പെടുത്തിയും ചര്‍മ്മത്തിന്റെ നനവ് നിലനിര്‍ത്തിയുമാണ് ബാത്ത് സാള്‍ട്ട് ഇത് സാധ്യമാക്കുന്നത്. ബാത്ത് സാള്‍ട്ട് ചര്‍മ്മത്തിന് നഷ്ടമായ സ്വാഭാവിക തിളക്കം തിരിച്ച്‌ നല്‍കും.

ചര്‍മ്മത്തിന്റെ ആരോഗ്യം പരമാവധി നിലനിര്‍ത്തുന്നതിനുള്ള പ്രധാന വഴിയാണ് നശിച്ച ചര്‍മ്മം നീക്കം ചെയ്യുക എന്നത്. ബാത് സാള്‍ട്ട് ഇതിന് സഹായിക്കും. ഫോസ്ഫേറ്റ് പോലുള്ള ബാത്ത് സാള്‍ട്ടുകള്‍ ഡിറ്റര്‍ജന്റുകളെപ്പോലെയാണ് പ്രതികരിക്കും. പരുപരുത്ത ചര്‍മ്മത്തെ മൃദുലമാക്കുകയും നശിച്ച ചര്‍മ്മം നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.

 ശരീരത്തില്‍ ഏറ്റവും സമ്മര്‍ദം അനുഭവിക്കുന്ന ഭാഗം പാദങ്ങളാണ്.ഇവ എപ്പോഴും ചലിക്കുകയും ശരീരത്തെ പൂര്‍ണമായി പിന്താങ്ങുകയും ചെയ്യും.പേശികള്‍ക്ക് ബലക്കുറവും പാദരക്ഷകള്‍ മൂലം പരുക്കളും പാദങ്ങളില്‍ ഉണ്ടാവാറുണ്ട്. പേശീ വേദനയും വലിച്ചിലും അകറ്റാന്‍ ബാത്ത് സാള്‍ട്ട് സഹായിക്കും. പാദങ്ങള്‍ക്ക് ഉണ്ടാകുന്ന ഗന്ധം അകറ്റാനും ഇവ സഹായിക്കും.

ഉപ്പു വെള്ളത്തിലെ കുളി ശാരീരികമായ ആരോഗ്യം മാത്രമല്ല , മാനസിക ആരോഗ്യവും മെച്ചപ്പെടുത്തും. ഉപ്പു വെള്ളത്തില്‍ കുളിച്ചതിന് ശേഷം നിങ്ങള്‍ക്ക് കൂടുതല്‍ ശാന്തിയും സന്തോഷവും ആശ്വാസവും അനുഭവപ്പെടും. സമ്മര്‍ദ്ദം കുറയ്ക്കാന്‍ വളരെ മികച്ചതാണ് ഉപ്പ് വെള്ളത്തിലെ കുളി. മനസ്സിന്റെ സമാധാനം ഇത് മെച്ചപ്പെടുത്തും.

Trending News