റഷ്യയില്‍ ആന്ത്രാക്‌സ് ഭീക്ഷണി; വടക്കന്‍ സൈബിരിയയില്‍ നിരവധി പേര്‍ക്ക് രോഗം സ്ഥീരീകരിച്ചു

റഷ്യയുടെ വടക്കന്‍ മേഖലകളില്‍ ആന്ത്രാക്‌സ് രോഗം പടരുന്നു. രോഗബാധയെ തുടര്‍ന്ന് തിങ്കളാഴ്ച ഒരു ബാലന്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് 90 പേരെ ആശുപത്രിയില്‍ പരിശോധനകള്‍ക്ക് വിധേയരാക്കിട്ടുണ്ട്. ഇവരില്‍ നിന്ന് എട്ടുപേരില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Last Updated : Aug 2, 2016, 05:44 PM IST
റഷ്യയില്‍ ആന്ത്രാക്‌സ് ഭീക്ഷണി; വടക്കന്‍ സൈബിരിയയില്‍ നിരവധി പേര്‍ക്ക് രോഗം സ്ഥീരീകരിച്ചു

മോസ്‌കോ: റഷ്യയുടെ വടക്കന്‍ മേഖലകളില്‍ ആന്ത്രാക്‌സ് രോഗം പടരുന്നു. രോഗബാധയെ തുടര്‍ന്ന് തിങ്കളാഴ്ച ഒരു ബാലന്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് 90 പേരെ ആശുപത്രിയില്‍ പരിശോധനകള്‍ക്ക് വിധേയരാക്കിട്ടുണ്ട്. ഇവരില്‍ നിന്ന് എട്ടുപേരില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

വളരെ അപൂര്‍വമായി കണ്ടു വരുന്ന ബാക്ടീരിയ കാരണമുണ്ടാകുന്ന ആന്ത്രാക്‌സ് രോഗം വളരെ അപൂര്‍വമായാണ് കണ്ടുവരുന്നത്. റെയിന്‍ഡിയര്‍ നിന്നാണ് ഈ രോഗം പടര്‍ന്നതെന്നാണ് സംശയിക്കുന്നത്. അണുബാധ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് സൈബിരിയയിലെ യോമാലോ-നെനന്റ് മേഖലയില്‍ 2300 റെയിന്‍ഡിയറുകളാണ് ചത്തൊടുങ്ങിയത്.

അടിയന്തര സാഹചര്യത്തെ നേരിടാന്‍  പരിശീലനം ലഭിച്ച സംഘത്തെ അയച്ചിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന 90 പേരില്‍ 50 പേര്‍ കുട്ടികളാണെന്ന് പ്രദേശിക ഭരണകൂടത്തിലെ വക്താവായ നതാല്യ ക്ലോപുനോവ ടാസ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. റെയിന്‍ഡിയറുകളെ പരിപാലിക്കുന്നവരുടെ കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ കണ്ടില്ലെങ്കിലും പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.

Trending News