ഓര്‍മ്മയ്ക്കും ബുദ്ധിയ്ക്കും ബ്രഹ്മി!!

ബ്രഹ്മിനീരും വെളിച്ചെണ്ണയും സമം ചേർത്ത് കാച്ചിയെടുക്കുന്ന എണ്ണ തലമുടി വളരാൻ ഉത്തമമാണ്.  

Last Updated : Jan 31, 2019, 06:28 PM IST
 ഓര്‍മ്മയ്ക്കും ബുദ്ധിയ്ക്കും ബ്രഹ്മി!!

വീട്ടുമുറ്റത്തും പാടങ്ങളിലും പുഴകളുടെ സമീപങ്ങളിലുമെല്ലാം സമൃദ്ധമായി വളരുന്ന ചെടിയാണ് ബ്രഹ്മി. 

ഏറെ ഔഷ​ധ​ഗുണമുള്ള ചെടിയാണ്  ബ്രഹ്മി എന്ന കാര്യം എല്ലാവർക്കും അറിയാം. ഓര്‍മ്മശക്തി വർധിപ്പിക്കാൻ വളരെ നല്ലൊരു ഔഷധ ചെടിയാണ് ബ്രഹ്മി. 

ബ്രഹ്മി ഒട്ടുമിക്ക രോഗങ്ങള്‍ക്കും ഫലപ്രദമാണ്. ബ്രഹ്മി പാലിൽ ചേർത്ത് കുടിക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. നവജാതശിശുക്കൾക്ക് ബ്രഹ്മിനീര് ശർക്കര ചേർത്തു കൊടുക്കുന്നത് മലബന്ധം മാറ്റാൻ സഹായിക്കും.  

ബ്രഹ്മിനീരും വെളിച്ചെണ്ണയും സമം ചേർത്ത് കാച്ചിയെടുക്കുന്ന എണ്ണ തലമുടി വളരാൻ ഉത്തമമാണ്.  ബ്രഹ്മിയിൽ ആന്‍റിഓക്സിഡന്‍റ് ധാരാളം അടങ്ങിയിട്ടുണ്ട്. 

ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും  ബ്രഹ്മി സഹായകമാണ്. പ്രമേഹരോ​ഗികൾ ദിവസവും അൽപം ബ്രഹ്മിയുടെ ഇലകൾ ഉണക്കി പൊടിച്ച കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉത്തമമാണ്. 

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന അവസ്ഥയെയാണ് ഹൈപ്പോഗ്ലൈസീമിയ എന്നു പറയുന്നത് . പ്രമേഹരോ​ഗികളിൽ ഹൈപ്പോഗ്ലൈസീമിയയുടെ അളവ് താഴുന്നത് നിയന്ത്രിക്കാൻ ബ്രഹ്മി സഹായിക്കും. മുഖത്തെ ചുളിവുകൾ, മുഖക്കുരു പോലുള്ള ചർമ്മപ്രശ്നങ്ങൾ അകറ്റാനും വളരെ നല്ലതാണ് ബ്രഹ്മി. 

Trending News