മുഖസൗന്ദര്യം കൂട്ടാൻ വെളിച്ചെണ്ണ

Updated: Aug 31, 2017, 05:33 PM IST
മുഖസൗന്ദര്യം കൂട്ടാൻ വെളിച്ചെണ്ണ

വെളിച്ചെണ്ണ നാം സാധാരണയായി ഉപയോഗിക്കുന്നത് പാചകത്തിനും മുടിയിൽ തേക്കാനുമാണല്ലോ. എന്നാൽ മുഖസൗന്ദര്യം വർധിപ്പിക്കാനും ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് വെളിച്ചെണ്ണ. മുഖത്തിന് തിളക്കം നൽകാനും പ്രായം കുറയ്ക്കാനും വെളിച്ചെണ്ണ സഹായിക്കും.

  • ഫേസ് വാഷ് ആയി വെളിച്ചെണ്ണ ഉപയോഗിക്കാം . ഒരു പാനിൽ പത്തു ടേബിൾ സ്പൂൺ വെളിച്ചെണ്ണ എടുത്ത് അതിൽ ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് ചൂടാക്കുക. തണുക്കുമ്പോൾ ഇത് ഒരു കുപ്പിയിൽ അടച്ചു വയ്ക്കുക. ഈ മിശ്രിതം നല്ല ഫേസ് വാഷ് ആയി ഉപയോഗിയ്ക്കാം.
  • ചുണ്ടുകളുടെ സംരക്ഷണത്തിനും  ഏറെ ഉത്തമമാണ് വെളിച്ചെണ്ണ. വരണ്ടുണങ്ങിയ ചുണ്ടുകളുടെ  മൃദുലത വീണ്ടെടുക്കാൻ വെളിച്ചെണ്ണ സഹായിക്കും.
  • രാത്രി കിടക്കാൻ പോകും മുൻപ് മുഖത്തു മോയിസ്ചറൈസർ പുരട്ടുമ്പോൾ അതിന്റെ കൂടെ കുറച്ചു വെളിച്ചെണ്ണ തുള്ളികൾ കൂടി ചേർക്കുക. മുഖക്കുരുവിന്റെ പാടുകൾ പോവാൻ ഇത് സഹായിക്കും.
  • നല്ല വെയിലു കൊണ്ടാൽ മുഖത്ത് കരുവാളിപ്പ് ഉണ്ടാവുന്നത് സാധാരണയാണ്.ഇത് മുഖത്തിന്റെ പ്രായം കൂടുതൽ തോന്നിക്കാണും കാരണമാകും. മുഖത്തു വെളിച്ചെണ്ണ ഉപയോഗിച്ചാൽ കരുവാളിപ്പ് മാറാനും മുഖത്തിന്റെ യുവത്വം നിലനിർത്താനും സഹായിക്കും 
  • നല്ല മേക്കപ്പ് റിമൂവർ കൂടിയാണ് വെളിച്ചെണ്ണ.കെമിക്കലുകൾ ഉപയോഗിച്ച് മുഖത്തെ മേക്കപ്പ് കളയുന്നതിനു പകരം വെളിച്ചെണ്ണ ഉപയോഗിക്കാം.മുഖത്തെ ചുളിവുകൾ ഉണ്ടാവുന്നത് തടയാൻ ഇതുവഴി സാധിക്കും.
  • കൊതുകോ മറ്റു പ്രാണികളോ കടിച്ചാൽ ആ ഭാഗത്ത് തിണർപ്പ് ഉണ്ടാവുന്നത് സാധാരണയാണ്. ഈ ഭാഗത്ത് അല്പം വെളിച്ചെണ്ണ പുരട്ടിയാൽ ചൊറിച്ചിൽ മാറുകയും തിണർപ്പ് അപ്രത്യക്ഷമാവുകയും ചെയ്യും 
  • മുഖത്ത് ഉപയോഗിക്കാൻ പറ്റുന്ന നല്ലൊരു സ്‌ക്രബ് കൂടിയാണ് വെളിച്ചെണ്ണ.പഞ്ചസാരയുടെ കൂടെ ചേർത്ത് ഇത് ഉപയോഗിച്ചാൽ ചർമം മൃദുവാകും