ആത്മാവിന്‍റെ ജാലകത്തിനല്‍പ്പം ശ്രദ്ധ!!

നമ്മുടെ സൗഖ്യത്തിന് അത്യന്തം ആവശ്യമായ ഒന്നാണ് ആരോഗ്യകരമായ കണ്ണുകള്‍. ആരോഗ്യമുള്ള കണ്ണുകള്‍ സൗന്ദര്യത്തിന്‍റെ മാത്രമല്ല ആരോഗ്യത്തിന്‍റെയും ലക്ഷണമാണ്. 

Last Updated : Feb 26, 2019, 05:22 PM IST
 ആത്മാവിന്‍റെ ജാലകത്തിനല്‍പ്പം ശ്രദ്ധ!!

മ്മുടെ സൗഖ്യത്തിന് അത്യന്തം ആവശ്യമായ ഒന്നാണ് ആരോഗ്യകരമായ കണ്ണുകള്‍. ആരോഗ്യമുള്ള കണ്ണുകള്‍ സൗന്ദര്യത്തിന്‍റെ മാത്രമല്ല ആരോഗ്യത്തിന്‍റെയും ലക്ഷണമാണ്. 

എന്നാല്‍ പലപ്പോഴും നമ്മുടെ ജീവിത രീതികള്‍ കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാറുണ്ട്. വ്യായാമത്തിനിടെ കണ്ണുകളുടെ കാര്യം വിട്ടുപോകുകയും ചെയ്യും. 

കണ്ണിനുള്ള വ്യായാമത്തിനായി പ്രത്യേകം സമയം ചെലവാക്കേണ്ട ആവശ്യമില്ല. എപ്പോള്‍ വേണമെങ്കിലും എവിടെ വെച്ചും കണ്ണിന് നല്‍കാനാവുന്ന മൂന്ന് വ്യായാമങ്ങള്‍: 

1. മൂക്കിന്‍റെ തുമ്പിലേക്ക് നോക്കുക, തുടര്‍ന്ന് കണ്‍പീലികളിലേക്ക് നോക്കുക. വീണ്ടും മൂക്കിന്‍റെ തുമ്പിലേക്കു ദൃഷ്ടികൊണ്ടു വരിക. റിലാക്‌സ് ചെയ്യുക. ഇത് അഞ്ച് തവണ ആവര്‍ത്തിക്കുക.

2. കൃഷ്ണമണി വലതുഭാഗത്തേക്ക് വൃത്താകൃതിയില്‍ ചലിപ്പിക്കുക. പത്ത് തവണ ചെയ്യാം.

3. കൃഷ്ണമണി ഇടതുഭാഗത്തേക്ക് വൃത്താകൃതിയില്‍ ചലിപ്പിക്കുക. പത്ത് തവണ ചെയ്യാം. 

ഓരോ വ്യായാമം കഴിഞ്ഞും കണ്ണുകള്‍ അടച്ചുപിടിക്കുക. ശേഷം കൈകള്‍ നന്നായി തിരുമ്മി ഉള്ളംകയ്യിലെ ചൂടി കണ്ണില്‍ ഏല്‍പിക്കുക.

Trending News