പത്തരമാറ്റിന്‍റെ സൗന്ദര്യത്തിന് ക്യാരറ്റ്

ഓറഞ്ച് നിറത്തില്‍ സുലഭമായ് ലഭിക്കുന്ന ക്യാരറ്റ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ഒന്നല്ല നിരവധിയാണ്. വൈറ്റമിനുകൾ, മിനറലുകൾ, നാരുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ക്യാരറ്റ്. 

Updated: Dec 29, 2017, 08:03 PM IST
പത്തരമാറ്റിന്‍റെ സൗന്ദര്യത്തിന് ക്യാരറ്റ്

ഓറഞ്ച് നിറത്തില്‍ സുലഭമായ് ലഭിക്കുന്ന ക്യാരറ്റ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ഒന്നല്ല നിരവധിയാണ്. വൈറ്റമിനുകൾ, മിനറലുകൾ, നാരുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ക്യാരറ്റ്. 

വേവിച്ചോ പച്ചയ്ക്കോ ക്യാരറ്റ് നമ്മുടെ നിത്യഭക്ഷണത്തിന്‍റെ ഭാഗമാക്കാം. എങ്ങനെ കഴിച്ചാലും ക്യാരറ്റ് ഗുണപ്രദം തന്നെ. മറ്റേതൊരു പച്ചക്കറിയുംപ്പോലെ എല്ലാ പോഷകങ്ങളും അതേപടി ശരീരത്തിന് ലഭ്യമാകാൻ ക്യാരറ്റ് ജ്യൂസ്സാക്കി കുടിയ്ക്കുന്നതാണ്‌ നല്ലത്.

ദഹനപ്രക്രിയ ഫലപ്രദമായി നടക്കാനും കരളിന്‍റെ ആരോഗ്യത്തിനും സഹായിക്കുന്ന ക്യാരറ്റ് ശരീരത്തിലെ രോഗപ്രതിരോധശേഷി വര്‍ധിക്കാനും സഹായിക്കുന്നു.

കാരറ്റില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ ക്യാൻസാറിനെ ചെറുക്കാൻ ശരീരത്തെ പ്രാപ്തമാക്കുകയും ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റ്‌ ഘടകങ്ങൾ ക്യാൻസർ സെല്ലുകളുടെ വളർച്ചയെ തടയുകയും ചെയ്യുന്നു. 

വ്യായാമത്തോടൊപ്പം കാരറ്റ് കൂടി കഴിച്ചുനോക്കൂ. അതില്‍ അടങ്ങിയിരിക്കുന്ന കാലറിയുടെ അളവ് താരതമ്യേന കുറവായതിനാല്‍ ശരീരഭാരം വേഗത്തില്‍ കുറയും.

കാഴ്ച്‌ ശക്തിയും എല്ലുകളുടെ ആരോഗ്യവും സംരക്ഷിയ്ക്കാൻ ക്യാരറ്റില്‍  അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ സഹായിക്കുന്നു. കൂടാതെ നല്ല കാഴ്ച ശക്തിയും, കണ്ണുകൾക്ക്‌ നല്ല ആരോഗ്യവും പ്രദാനം ചെയ്യുന്നു. ശരീരത്തിനും മനസ്സിനും ഒരുപോലെ ഉണർവ്വ്‌ നൽകാന്‍ മിനറൽസും മറ്റ്‌ പോഷക ഘടകങ്ങളുമടങ്ങിയ ക്യാരറ്റ്‌ സഹായിക്കുന്നു.

ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന ഉർന്ന തോതിലുള്ള പൊട്ടാഷ്യം, കൊളസ്ട്രോൾ നിയന്ത്രിക്കുകയും അതുവഴി ഹൃദത്തെ ആരോഗ്യത്തോടെ സംരക്ഷിയ്ക്കുകയും ചെയ്യുന്നു. മികച്ച ആന്‍റി ഓക്സിഡന്റുകളായ വിറ്റമിൻ എ യും സിയും ഉള്ളതിനാല്‍ കാരറ്റ് ജ്യൂസ്‌ കുടിക്കുന്നത് സൗന്ദര്യം പതിന്മടങ്ങ്‌ വർദ്ധിപ്പിക്കുകയും, യൗവ്വനം നിലനിര്‍ത്തുകയും ചെയ്യുന്നു.