വെളുത്തുള്ളി കഴിച്ചാല്‍ ഫലങ്ങളേറെ!

ചെറിയ അസുഖങ്ങള്‍ക്ക് പോലും അമിതമായ മരുന്ന് കഴിക്കുന്ന ശീലമുള്ളവരാണ് നമ്മള്‍ മലയാളികള്‍.  എന്നാല്‍ നമ്മുടെ അടുക്കളയിലും അടുക്കള തോട്ടത്തിലുമുള്ള പല ആഹാര വസ്തുക്കളും ഉത്തമ ഔഷധങ്ങളാണെന്ന് നാം അറിയുന്നില്ല.  പല തരത്തിലുള്ള രോഗങ്ങളില്‍ നിന്നും രക്ഷിക്കാന്‍ നമ്മള്‍ കഴിക്കുന്ന പച്ചക്കറികളും പഴങ്ങളും സഹായിക്കും. അതില്‍ ഒന്നാണ് വെളുത്തുള്ളി. 

Updated: Nov 17, 2017, 04:13 PM IST

വെളുത്തുള്ളിയിലുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങള്‍ക്ക് അറിയണ്ടേ? വെളുത്തുള്ളിയുടെ ഔഷധ ഫലങ്ങള്‍ ധാരാളമാണ്. ഇതിലെ ആന്റി ഓക്സിഡന്റുകളും,അലിസിനും, വൈറ്റമിന്‍ എ, ബി1, ബി2, സി തുടങ്ങിയ ഘടകങ്ങള്‍ മനുഷ്യരിലെ പല രോഗങ്ങളും മാറ്റാന്‍ ഉത്തമമാണ്. 

വയറുവേദനയും ദഹന സംബന്ധമായ മറ്റ് അസുഖങ്ങളും ഇല്ലാതാക്കാന്‍ വേണ്ടി വെളുത്തുള്ളി വളരെ നല്ലതാണ്. ഒന്നോ രണ്ടോ വെളുത്തുള്ളി തൊലികളഞ്ഞ് അരക്കപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ച്‌ കുടിക്കുന്നത് വളരെയധികം നല്ലതാണ്. വെളുത്തുള്ളിയുടെ ഉപയോഗം ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും, വിരശല്യം ഒഴിവാക്കാനും ശരീരത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു. അതുകൂടാതെ നമ്മുടെ ശരീരത്തിലെ അമിത കൊളസ്ട്രോലിന്‍റെ അളവ് നിയന്ത്രിക്കാനും വെളുത്തുള്ളി അത്യുത്തമമാണ്‌. 

മാത്രമല്ല ക്യാന്‍സര്‍ പോലുള്ള മഹാരോഗങ്ങളെ പോലും തടയാനും വെളുത്തുള്ളിയിലെ ആന്റി ഓക്സിഡന്റിനു കഴിയും. പല്ലു വേദനക്ക് മുതല്‍ മറവിരോഗത്തിന് വരെ വെളുത്തുള്ളി ഉപയോഗിക്കാം. മറവിരോഗത്തെ ചെറുക്കാനും വെളുത്തുള്ളി കഴിക്കുന്നത് മികച്ച ഫലം നല്‍കും.  ആസ്മയുള്ളവരില്‍ ശ്വാസ തടസം മാറാന്‍ വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ് എന്നു പറയുന്നു. പല്ലുവേദനയുള്ളപ്പോള്‍ അല്‍പ്പം വെളുത്തുള്ളി മുറിച്ച്‌ വേദനയുള്ള പല്ലിനിടയില്‍ വയ്ക്കുക. വേദന മാറിക്കിട്ടും. മൂലക്കുരു മാറാന്‍ പശുവിന്‍ നെയ്യില്‍ വെളുത്തുള്ളി വറുത്ത് കഴിക്കുക. കൊളസ്ട്രോള്‍ പ്രഷര്‍ എന്നിവ കുറയ്ക്കാന്‍ വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്.  

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close