തക്കാളി സൂപ്പറാ, അധികം വേണ്ട!

  

Updated: May 10, 2018, 04:47 PM IST
തക്കാളി സൂപ്പറാ, അധികം വേണ്ട!

തക്കാളി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരെങ്കിലും ഉണ്ടാകുമോ? എല്ലാവരും ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് തക്കാളിയെന്ന്‍ ഉറപ്പിച്ചുതന്നെ പറയാം.  ചിലര്‍ക്ക് തക്കാളി പച്ചയ്ക്ക് കഴിക്കുന്നതായിരിക്കും ഇഷ്ടം. പ്രത്യേകിച്ചും കുട്ടികള്‍ക്ക്. തക്കാളി കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട് അതുപോലെ ദോഷങ്ങളും‌.  വിറ്റാമിനുകളും, ധാതുക്കളും തക്കാളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.  മാത്രമല്ല ഇതിലുള്ള അയൺ, കാല്‍സ്യം, പൊട്ടാസ്യം, ക്രോമിയം തുടങ്ങിയവയെല്ലാം തക്കാളിയുടെ ഗുണം കൂട്ടുന്നു. 

വ്യക്കയിലെ കല്ല്​ തടയുന്നതിനും മുടി വളർച്ചക്കും തക്കാളി വളരെ നല്ലതാണ്​. എന്നാല്‍ തക്കാളിയുടെ അമിതമായ ഉപയോഗം വൃക്കയില്‍ കല്ലുണ്ടാകാന്‍ കാരണമായേക്കാം. തക്കാളിയില്‍  കാല്‍സ്യം, ഓക്സലേറ്റ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന കൊണ്ടാണ് വൃക്കയില്‍ കല്ല് ഉണ്ടാകുന്നത്.  

എല്ലുകളുടെ ബലത്തിന്‌ തക്കാളി നല്ലതാണ്‌. തക്കാളിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെയും കാത്സ്യവും എല്ലുകളുടെ ബലത്തിനും തകരാറുകള്‍ പരിഹരിക്കുന്നതിനും നല്ലതാണ്‌. ഇതിലടങ്ങിയിരിക്കുന്ന ലൈകോപീന്‍ എല്ലുകളുടെ തൂക്കം കൂട്ടും. ഇത്‌ അസ്ഥികള്‍ പൊട്ടുന്നത്‌ കുറയ്‌ക്കാന്‍ സഹായിക്കും. തക്കാളി രക്തത്തിലെ പഞ്ചാരയുടെ അളവ്‌ സന്തുലിതമായി നിലനിര്‍ത്തും. തക്കാളിയിലടങ്ങിയിട്ടുള്ള ക്രോമിയം രക്തത്തിലെ പഞ്ചാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

തക്കാളി കാഴ്‌ച മെച്ചപ്പെടുത്തും. തക്കാളിയിലെ വിറ്റാമിന്‍ എ ആണ്‌ കാഴ്‌ച മെച്ചപ്പെടുത്താനും നിശാന്ധത തടയാനും സഹായിക്കുന്നത്‌. പുരുഷൻമാർ തക്കാളി കഴിക്കുന്ന കൊണ്ട് പ്രയോജനം ഏറെയാണ്. അതിൽ പ്രധാനമായിട്ടുള്ളത് തക്കാളി കഴിക്കുന്നത് കൊണ്ട് പുരുഷൻമാരിൽ ത്വക്ക് കാൻസർ സാധ്യത തടയും എന്നുളളത്. ദിവസവും തക്കാളി കഴിക്കുന്നത് ചർമ്മ സംരക്ഷണത്തിന് നല്ലതാണ് അതോടൊപ്പം ത്വക്ക് കാൻസറിനെ ഒരു പരിധിവരെ തടയുകയും ചെയ്യും. 

എങ്കിലും എന്തും അധികമായാല്‍ ഗുണങ്ങളെക്കാളേറെ ദോഷങ്ങളായിരിക്കും എന്നതും ഒരു വസ്തുതയാണ്.

തക്കാളി അമിതമായി കഴിക്കുന്നതു വയറിളക്കം ഉണ്ടാക്കാന്‍ ഇടയാക്കും. ദഹനത്തെ അത് ബാധിക്കുന്നതുകൊണ്ടാണ് അധികം കഴിച്ചാല്‍ വയറിളക്കം ഉണ്ടാകുന്നത്.  അതുപോലെ തക്കാളിയുടെ അമിതമായ ഉപയോഗം കിഡ്‌നി സ്‌റ്റോണിനു കാരണമായേക്കാം. തക്കാളിയില്‍  കാല്‍സ്യം, ഓക്സലേറ്റ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ടാണ് വൃക്കയില്‍ കല്ല് ഉണ്ടാകുന്നത്. 

മറ്റൊരുകാര്യം പരുഷന്മാരുടെ ലൈംഗിക ആരോഗ്യത്തിനു തക്കാളിയുടെ കുരു അത്ര നല്ലതല്ല എന്നുള്ളതാണ്. പ്രൊസ്‌റ്റേയ്റ്റ് പ്രശ്‌നങ്ങള്‍ക്കും കിഡ്‌നി പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമായേക്കാം. 

അതുപോലെതന്നെ തക്കാളി അമിതമായി കഴിച്ചാല്‍ കൈ-കാലുകളുടെ മുട്ടിന് വേദന അനുഭവപ്പെടാം. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലിയായ സോലാനിന്‍ അമിതമാകുന്നതാണ് ഇതിന് കാരണമാകുന്നത്. മറ്റൊരു പ്രശ്നം എന്ന് പറയുന്നത് അലര്‍ജിയാണ്. അതെ തക്കാളി അധികമായാല്‍ അലര്‍ജിയുണ്ടാകും. തക്കാളി ധാരാളം കഴിക്കുന്നത് ത്വക്കിലെ ചില അലര്‍ജിക്ക് കാരണമാകും. കൂടാതെ തക്കാളിയുടെ അമിതമായ ഉപയോഗം ചിലപ്പോള്‍ പുളിച്ചു തെകിട്ടലിനു കാരണവുമായേക്കാം. അതുകൊണ്ടുതന്നെ തക്കാളി കഴിച്ചോളൂ പക്ഷെ അധികമാകരുത്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close