ഈന്തപ്പഴത്തില്‍ ഒളിച്ചിരിക്കുന്ന ഗുണങ്ങളേറെ!

  

Updated: Feb 5, 2018, 04:37 PM IST
ഈന്തപ്പഴത്തില്‍ ഒളിച്ചിരിക്കുന്ന ഗുണങ്ങളേറെ!

നമ്മുടെ ഏറ്റവും വലിയ സമ്പാദ്യം നമ്മുടെ ആരോഗ്യം തന്നെയാണ്.  നല്ല ആരോഗ്യത്തിന് പോഷക സമൃദ്ധമായ ഭക്ഷണവും അത്യാവശ്യമാണ്. അത്തരമൊരു ഭക്ഷണ പദാര്‍ത്ഥങ്ങളിലൊന്നാണ് ഈന്തപ്പഴം. സ്ത്രീകളും പുരുഷന്മാരും മടികൂടാതെ കഴിക്കേണ്ട  പോഷക സമ്പന്നമായ ഒന്നാണ് ഈന്തപ്പഴം. 

ഈന്തപ്പഴം ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് പലര്‍ക്കും അറിയില്ലയെന്നത് ഒരു സത്യമാണ്.  മനുഷ്യ ശരീരത്തിന് ആവശ്യമായ പല ഗുണങ്ങളും പ്രധാനം ചെയ്യാന്‍ ഈന്തപ്പഴത്തിനാകും. ദിവസവും മൂന്ന് ഈന്തപ്പഴം കഴിക്കുന്നത് തടി കൂടാതെ തൂക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും. മാത്രമല്ല ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും.

റംസാന്‍ നോയമ്പിന്‍റെ വിശുദ്ധ ദിനങ്ങളിലാണ് ഈന്തപ്പഴത്തിന്‍റെ മാറ്റെറുന്നത് എന്ന്തന്നെ പറയാം.  ഇഫ്താര്‍ വിരുന്നുകളുടെ താരമാണ് ഈന്തപ്പഴം. വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ്, ഫ്‌ളൂറിന്‍ തുടങ്ങിയ പോഷകങ്ങള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയതിനാല്‍ ദിവസവും ഈന്തപ്പഴം ആഹാരത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.  

ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1, ബി2, ബി3, ബി5, എ1 തുടങ്ങിയ വിറ്റാമിനുകളും ഈന്തപ്പഴത്തിലുണ്ട്. മാത്രമല്ല, കാല്‍സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്.

ഈന്തപ്പഴത്തില്‍ പൊട്ടാസ്യം ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ ഡോഡിയം തീരെ കുറവുമാണ് അതുകൊണ്ട്തന്നെ നാഡികളുടെ ആരോഗ്യത്തിന് ഈന്തപ്പഴം വളരെ ഗുണപ്രദമാണ്‌. ഇതില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ് വിളര്‍ച്ചയെ തടയുന്നു. അതിനാല്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉത്തമാഹാരമാണ്‌ ഈന്തപ്പഴം.

ഈന്തപ്പഴം തേനില്‍ മുറിച്ചിട്ട് 12 മണിക്കൂര്‍ കഴിഞ്ഞ് കഴിക്കുന്നത് അമിത വണ്ണം കുറയ്ക്കും. ആമാശയ ക്യാന്‍സര്‍ തടയുന്നതിനും നാഡികളുടെ ആരോഗ്യത്തിനും ഈന്തപ്പഴം ഉത്തമമാണ്.

ആമാശയ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍, ദഹനക്കേട്, അതിസാരം, ആമാശയ അര്‍ബുദം എന്നിവതടയുന്നതിനും ഈന്തപ്പഴം വളരെ നല്ലതാണ്.  പല്ലുകളുടെ ആരോഗ്യത്തിനും വിളര്‍ച്ച തടയുന്നതിനും ഇത് സഹായിക്കും. മലബന്ധം ഒഴിവാക്കാനും ഈന്തപ്പഴം ഗുണപ്രദമാണ്‌. കുതിര്‍ത്ത ഈന്തപ്പഴം രാവിലെ കഴിച്ചാല്‍ മലബന്ധത്തില്‍നിന്നു രക്ഷപ്പെടാം.

ഈന്തപ്പഴത്തിലെ കാൽസ്യവും മറ്റു മിനറൽസുകളും എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. ദിവസവും ഈന്തപ്പഴം കഴിക്കുന്നവരുടെ കണ്ണുകളുടെ ആരോഗ്യവും മികച്ചതായിരിക്കും. അതുകൊണ്ട് തന്നെ ഒരു ഈന്തപ്പഴമെങ്കിലും ദിവസവും കഴിക്കാന്‍ ശ്രമിക്കണം.