ഇഞ്ചി കടിച്ചാല്‍ ഒത്തിരിയുണ്ട് കാര്യം!

Updated: Oct 23, 2017, 04:52 PM IST
ഇഞ്ചി കടിച്ചാല്‍ ഒത്തിരിയുണ്ട് കാര്യം!

ഇഞ്ചി കടിച്ച കുരങ്ങന്‍ എന്ന പ്രയോഗം തന്നെ പലപ്പോഴും നാം ഉപയോഗിക്കാറുണ്ടല്ലോ. എങ്കിലും സുഗന്ധദ്രവ്യം എന്നതിനപ്പുറം ഇഞ്ചി മികച്ച ഒറ്റമൂലിയുമാണ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കൂ.

ശരീരഭാരം കുറയ്ക്കും
തിരക്കേറിയ ജീവിതത്തിനിടയില്‍ വ്യായാമത്തിന് സമയം കിട്ടുന്നില്ലേ? സാരമില്ല ശരീര ഭാരം കുറയ്ക്കാന്‍ ഇഞ്ചി ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ മതി. ദഹനം വര്‍ദ്ധിപ്പിച്ച് ശരീരത്തിന്റെ പ്രവര്‍ത്തന ക്ഷമത കൂട്ടും .രാവിലെ വെറും വയറ്റില്‍ ഇഞ്ചി വെറുതെ കഴിച്ചാല്‍ പോലും നാല്‍പ്പത് കലോറിയോളം കൊഴുപ്പ് കത്തുമത്രേ

ഹൃദയത്തിന് 

ഹൃദയാരോഗ്യത്തിന്‍റെ സംരക്ഷണത്തിന് ഏറ്റവും നല്ല ഒരു മാര്‍ഗ്ഗമാണ് ഇഞ്ചി. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇഞ്ചി സഹായിയ്ക്കുന്നു.മൂന്നു ഗ്രാം ഇഞ്ചി ദിവസവും കഴിച്ചാല്‍ കൊളസ്ട്രോള്‍ അത്ഭുതകരമായ രീതിയില്‍ കുറയുന്നത് കാണാം.ഹൈപ്പര്‍ ടെന്‍ഷന്‍,സ്ട്രോക്ക്,ഹൃദയാഘാതം എന്നിവ തടയാനും ഇത് മൂലം സഹായകമാകും.

ജലദോഷം തടയും

ഇഞ്ചിയിലെ ജിഞ്ചെറോള്‍ എന്ന ആന്റി ഓക്സിഡന്‍റ് ഇന്‍ഫെക്ഷനുകള്‍ തടയും. ജലദോഷം,മൂക്കടപ്പ് പോലെയുള്ള സാധാരണ അസുഖങ്ങള്‍ തടയാന്‍ ഇഞ്ചി കഴിച്ചാല്‍ മതി എന്നാണ് അറിവുള്ളവര്‍ പറഞ്ഞു വച്ചിരിക്കുന്നത്.

തലകറക്കം തടയും
പ്രത്യേകിച്ചും  ഗര്‍ഭകാലത്തെ രാവിലെയുള്ള തലകറക്കം ഒഴിവാക്കാന്‍ ഇഞ്ചി കഴിച്ചാല്‍ മതി.

ദഹനക്കേട് മാറ്റും
വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ക്കും ഇഞ്ചിയും ഉപ്പും ചേര്‍ത്ത് കഴിച്ചാല്‍ മതി