പപ്പായ കഴിച്ചാല്‍ സൗന്ദര്യം കൂടും, പക്ഷേ അമിതമായാലോ?

Last Updated : Oct 6, 2017, 07:03 PM IST
പപ്പായ കഴിച്ചാല്‍ സൗന്ദര്യം കൂടും, പക്ഷേ അമിതമായാലോ?

ലോകസഞ്ചാരിയായിരുന്ന ക്രിസ്റ്റഫർ കൊളംബസ് പപ്പായയെ വിശേഷിപ്പിച്ചത് "മാലാഖമാരുടെ പഴം" എന്നായിരുന്നു. ഉള്ളില്‍ ഭംഗിയുള്ള മഞ്ഞയോ ഓറഞ്ച് നിറത്തിലോ കാണുന്ന പപ്പായപ്പള്‍പ്പ് സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യത്തിനും ഉത്തമപരിഹാരമായാണ് നാം കാണുന്നത്. എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്ന് പറയുന്നത് പോലെ പപ്പായ കൂടുതല്‍ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് കണ്ടെത്തല്‍.

പപ്പായ കഴിക്കുമ്പോള്‍ പലര്‍ക്കും അലര്‍ജി ഉണ്ടായിക്കാണാറുണ്ട്. പപ്പായയില്‍ ഉള്ള ലാറ്റക്‌സ് ആണ് അലര്‍ജിക്ക് കാരണമാകുന്നത്. രക്തസമ്മര്‍ദ്ദത്തിന് മരുന്ന് കഴിക്കുന്ന ആള്‍ ആണെങ്കില്‍ പപ്പായ കഴിച്ച് ബിപിയുടെ മരുന്ന് കഴിച്ചാല്‍ അത് ബിപി വളരെ കുറയാനുള്ള സാധ്യതയുണ്ടത്രെ.

പുരുഷന്റെ പ്രത്യത്പാദന ശേഷി കുറയ്ക്കാന്‍ പപ്പായ കാരണമാകുമത്രേ. ഇത് ബീജത്തിന്റെ അളവ് കുറക്കുകയും ഇത് ബീജത്തിന്റെ ചലനത്തെ ബാധിക്കുകയും ചെയ്യുന്നു. അബോര്‍ഷന് കാരണമാകുന്ന ഘടകങ്ങളും പപ്പായയില്‍ ഉണ്ട്. ഇത് കുഞ്ഞിനും അമ്മക്കും ദോഷമുണ്ടാക്കും. അതുകൊണ്ട് തന്നെ ഒദിവസവും പപ്പായ കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ജനിതക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ പപ്പായയുടെ ഉപയോഗം കാരണമാകുന്നു. ഇതിലടങ്ങിയിട്ടുള്ള പപ്പേയ്ന്‍ ആണ് പലപ്പോഴും കുഞ്ഞിന്റെ ജനിതക വൈകല്യത്തിന് കാരണമാകുന്നത്.

Trending News