ഇതാണ് കുട്ടി മൃതസഞ്ജീവനി!

ചെറിയ കുട്ടികളുടെ രോഗങ്ങള്‍ക്കെല്ലാം മികച്ച പ്രതിവിധിയായി പണ്ടുകാലത്തെ വീടുകളില്‍ സ്ഥിരം നട്ടുവളര്‍ത്തിയിരുന്ന ഔഷധസസ്യമാണ് പനിക്കൂര്‍ക്ക. 

Updated: Oct 5, 2018, 03:32 PM IST
ഇതാണ് കുട്ടി മൃതസഞ്ജീവനി!

ചെറിയ കുട്ടികളുടെ രോഗങ്ങള്‍ക്കെല്ലാം മികച്ച പ്രതിവിധിയായി പണ്ടുകാലത്തെ വീടുകളില്‍ സ്ഥിരം നട്ടുവളര്‍ത്തിയിരുന്ന ഔഷധസസ്യമാണ് പനിക്കൂര്‍ക്ക. 

മലയാളികള്‍ കഞ്ഞിക്കൂര്‍ക്ക എന്നും തമിഴില്‍ കര്‍പ്പൂരവല്ലിയെന്നും പറയപ്പെടുന്ന ഈ ഔഷധസസ്യത്തിന്‍റെ ഇളംതലകളാണ് നുള്ളിയെടുത്ത് ഉപയോഗിക്കുന്നത്.

കുട്ടികളെ കുളപ്പിക്കുന്ന വെളളത്തില്‍ രണ്ട് പനിക്കൂര്‍ക്കയിലയുടെ നീര് ചേര്‍ത്താല്‍ പനി വരുന്നത് തടയാം. 

പനികൂര്‍ക്കയില ഇടിച്ചു പിഴിഞ്ഞ് ഒരു വലിയ സ്പൂണ്‍ നീരില്‍ നൂറുഗ്രാം കല്‍ക്കണ്ടം പൊടിച്ചു ചേര്‍ത്തു കഴിച്ചാല്‍ കുട്ടികളുടെ ചുമ, നീരുവീഴ്ച എന്നിവ മാറും. 

പനിക്കൂര്‍ക്ക ഇലയുടെ നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ പനി ശമിക്കും. പനികൂര്‍ക്കയില വാട്ടി പിഴിഞ്ഞെടുത്ത നീരില്‍ രാസ്‌നാദി ചൂര്‍ണ്ണം ചാലിച്ചു നെറുകയില്‍ ഇടുന്നത് ജലദോഷത്തിന് പരിഹാരമാണ്. 

പനികൂര്‍ക്കയില വെളളത്തില്‍ തിളപ്പിച്ച് ആവികൊണ്ടാല്‍ തൊണ്ട വേദനയും പനിയും മാറും. കുഞ്ഞുങ്ങളുടെ വയറ്റിലെ അസുഖം മാറുവാന്‍ പനിക്കൂര്‍ക്ക ഇലയുടെ നീരില്‍ പഞ്ചസാര ചേര്‍ത്തു കൊടുക്കാം.

ഗ്രഹണിരോഗത്തിന് മറ്റ് ആഹാരങ്ങളുടെ കൂടെ ഇതിന്‍റെ ഇല അല്‍പ൦ ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും. പണ്ട്‌ കോളറ രോഗം ശമിക്കുന്നതിന് പനിക്കൂര്‍ക്കയുടെ ഇലചേര്‍ത്ത വെള്ളം തിളപ്പിച്ചാറ്റി കഴിക്കുമായിരുന്നു.
 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close