10 കര്‍ക്കിടക ശീലങ്ങള്‍!

മനസും ശരീരവും ഉന്മേഷത്തോടെ നിലനിര്‍ത്താന്‍ തയാറെടുക്കേണ്ട കാലമാണ് കര്‍ക്കിടകം. കര്‍ക്കിടകത്തില്‍ പാലിക്കേണ്ട ശീലങ്ങളെ കുറിച്ച് ആയുര്‍വേദത്തില്‍ പറഞ്ഞിട്ടുണ്ട്. 

Last Updated : Jul 18, 2018, 06:51 PM IST
10 കര്‍ക്കിടക ശീലങ്ങള്‍!

നസും ശരീരവും ഉന്മേഷത്തോടെ നിലനിര്‍ത്താന്‍ തയാറെടുക്കേണ്ട കാലമാണ് കര്‍ക്കിടകം. കര്‍ക്കിടകത്തില്‍ പാലിക്കേണ്ട ശീലങ്ങളെ കുറിച്ച് ആയുര്‍വേദത്തില്‍ പറഞ്ഞിട്ടുണ്ട്. 

1. കര്‍ക്കിടകത്തില്‍ അഗ്നിദീപ്‌തികരവും (വിശപ്പുണ്ടാകുന്ന) തൃദോഷശമനങ്ങളുമായ ആഹാരങ്ങളും ഔഷധങ്ങളും പ്രത്യേകം ശീലിക്കുക.

2. പഞ്ചകോലം, കൂവളയില, പഴ മുതിര, ചെറുപയര്‍, അയമോദകം, ജീരകം, ദശമൂലം, ഇന്തുപ്പ് തുടങ്ങിയവ ചേര്‍ത്ത് തയാറാക്കുന്ന കര്‍ക്കിടക കഞ്ഞി ഈ മാസത്തില്‍ അത്യുത്തമമാണ്. ഈ മാസത്തില്‍ വാതശമനത്തിന് ഔഷധങ്ങള്‍ സേവിക്കുന്നത് ഫലം ചെയ്യും.

3. ആയുര്‍വേദത്തില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളത് പോലെ എണ്ണ, കുഴമ്പ് എന്നിവ ഉപയോഗിച്ചുള്ള കുളി വളരെ നല്ലതാണ്. തേച്ചുകുളി വാതം, ക്ഷീണം എന്നിവ ശമിപ്പിക്കുന്നതിനും ജരാനരകള്‍ തടയുന്നതിനും സഹായിക്കുന്നു. കാഴ്‌ച ശക്‌തി, ദേഹപുഷ്‌ടി, ദീര്‍ഘായുസ്സ്, നല്ല ഉറക്കം, തൊലിക്ക് മാര്‍ദ്ദവവും ഉറപ്പും എന്നിവയ്‌ക്കും തേച്ച് കുളിക്കുന്നത് നല്ലതാണ്.

നല്ലെണ്ണ തേച്ച് കുളിക്കുന്നതാണ് ഏറ്റവും നല്ലത്. തേച്ചുകുളിക്ക് നല്ലെണ്ണ മികച്ചതെന്ന് പഠനങ്ങളില്‍ വ്യക്‌തമായിട്ടുണ്ട്. രോഗങ്ങളെ ചെറുക്കുന്നതില്‍ നല്ലെണ്ണയ്‌ക്ക് പ്രത്യേക കഴിവുണ്ട്. തലയിലും ചെവിയിലും ഉള്ളങ്കാലിലും പ്രത്യേകമായി എണ്ണ തേയ്‌ക്കണം. 

4. കഫം വര്‍ധിച്ചിരിക്കുന്നവരും, ഛര്‍ദ്ദിപ്പിക്കുക, വയറിളക്കുക എന്നിവയ്‌ക്ക് വിധേയമായിരിക്കുന്നവരും അഭ്യംഗം ചെയ്യരുത്. അജീര്‍ണമുള്ളവരും എണ്ണ തേയ്‌ക്കരുത്.

5. പ്ലാവില, വാതം കൊല്ലിയില, ആവണക്കില, കടുക്കതോട് ഇവയിട്ട് തിളപ്പിച്ച വെള്ളം കുളിക്കാന്‍ ഉപയോഗിക്കാം. ധന്വന്തരം തൈലം, കുഴമ്പ്, ബലാശ്വഗന്ധാദി തൈലം, സഹചരാദി തൈലം എന്നിവ ദേഹത്തും ക്ഷീരബല തൈലം, അസനവില്വാദി തൈലം തുടങ്ങിയവ തലയിലും പുരട്ടാം.

6. കുളികഴിഞ്ഞ് പത്തു മണിയോടെ രാവിലെ തയാറാക്കിയ കര്‍ക്കടക കഞ്ഞി കഴിക്കാം. പകലുറക്കം പാടില്ല. 

7. ശരീരശുദ്ധി വരുത്തി പഞ്ചകര്‍മ്മ ചികിത്സ പ്രധാനമായി കഷായവസ്‌തി ചെയ്യാം. 

8. കഷായവസ്‌തിക്കു ശേഷം പഴക്കം ചെന്ന ഗോതമ്പ്, കാട്ടുഴുന്ന്, കാട്ടുപയറ് എന്നീ ധാന്യങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ആഹാരങ്ങള്‍ കഴിക്കാം. 

9. എപ്പോഴും പുകച്ച വസ്‌ത്രം ഉപയോഗിക്കണം. 

10. കൂടുതല്‍ അധ്വാനം, വെയില്‍ ഒഴിവാക്കണം.

Trending News