കിഡ്‌നി തട്ടിപ്പ് നടത്തിയ കേസില്‍ അഞ്ച് ഡോക്ടര്‍മാരും ആശുപത്രി ഡയറക്ടറും അറസ്റ്റില്‍

മുംബൈയിലെ ഡോ. എല്‍എച്ച് ഹിരാണാനന്ദനി ആശുപത്രിയില്‍  അനധികൃത കിഡ്നി വില്‍പന നടത്തിയ കേസില്‍ അഞ്ച് ഡോക്ടര്‍മാരും ആശുപത്രി സിഇഒയും ഡയറക്ടരും അറസ്റ്റിലായി. അറസ്റ്റിലായവര്‍ക്ക് കിഡ്‌നി മാഫിയയുമായി ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു.

Last Updated : Aug 10, 2016, 03:10 PM IST
കിഡ്‌നി തട്ടിപ്പ് നടത്തിയ കേസില്‍ അഞ്ച് ഡോക്ടര്‍മാരും ആശുപത്രി ഡയറക്ടറും അറസ്റ്റില്‍

മുംബൈ: മുംബൈയിലെ ഡോ. എല്‍എച്ച് ഹിരാണാനന്ദനി ആശുപത്രിയില്‍  അനധികൃത കിഡ്നി വില്‍പന നടത്തിയ കേസില്‍ അഞ്ച് ഡോക്ടര്‍മാരും ആശുപത്രി സിഇഒയും ഡയറക്ടരും അറസ്റ്റിലായി. അറസ്റ്റിലായവര്‍ക്ക് കിഡ്‌നി മാഫിയയുമായി ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു.

മുംബൈയിലെ ഡോ. എല്‍എച്ച് ഹിരാണാനന്ദനി ആശുപത്രി സിഇഒ ഡോ.സുജിത് ചാറ്റര്‍ജി, ഡയറക്ടര്‍ ഡോ. അനുരാഗ് നായിക്, ഡോ. മുകേഷ് സേത്, ടോ. മുകേഷ് ഷാ, ഡോ.പ്രകാശ് ഷെട്ടി എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഇതുവരെ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആശുപത്രിയില്‍ അനധികൃതമായി കിഡ്‌നി വില്‍പ്പന നടത്തുണ്ടെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.വ്യാജ രേഖകളില്‍ ഒപ്പിടീച്ചതിനു ശേഷം രോഗികള്‍ അറിയാതെയാണ് ഇവര്‍ കിഡ്‌നികള്‍ ശസ്ത്രക്രിയ ചെയ്തെടുക്കുന്നത്. ആശുപത്രിയില്‍ കൂടുതല്‍ പേര്‍ കിഡ്‌നി തട്ടിപ്പിന്പിന്നിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.

Trending News