വെറുംവയറ്റില്‍ പാലുകുടിച്ചാല്‍

Last Updated : Aug 27, 2017, 01:46 PM IST
വെറുംവയറ്റില്‍ പാലുകുടിച്ചാല്‍

എന്തു കഴിക്കുന്നു എന്നതുപോലെത്തന്നെ പ്രധാനമാണ് എപ്പോള്‍ കഴിക്കുന്നു എന്നുള്ളത്. കഴിക്കുന്ന സമയം ആരോഗ്യത്തെ ഏറെ ബാധിക്കും. ഡയറ്റ് പ്ലാനിംഗ് എന്നത് ആയുസ്സിനെയും ആരോഗ്യത്തെയും ഏറെ ബാധിക്കുന്ന കാര്യമാണ്.

ഉറക്കത്തിനു മുന്നേ പാല്‍ കഴിക്കുന്നത് എല്ലാവര്‍ക്കും അത്ര നല്ല ഗുണം നല്‍കണം എന്നില്ല. ഇത് ദഹനപ്രക്രിയ പതുക്കെയാക്കുകയും ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഡിന്നര്‍ കഴിച്ച ശേഷം വീണ്ടും ഒരിക്കല്‍ക്കൂടി ഭക്ഷണം കഴിക്കുന്ന പോലെയാണ് ഇത്.

വെറും വയറ്റില്‍ ഒരു ഗ്ലാസ് പാല്‍ ധൃതിയില്‍ കുടിച്ച് പുറത്തേയ്ക്ക് പോവുന്നവരാണ്‌ മിക്കവരും. പാല്‍ ചിലരെ സംബന്ധിച്ച് വയറിനു വിഷമം ഉണ്ടാക്കും. ഈ പ്രശ്നം ഇല്ലാത്തവര്‍ക്ക് വെറും വയറ്റില്‍ പാല്‍ കുടിക്കുന്നത് നല്ലതാണ്. ഒരു ദിവസം ശരീരത്തിന് വേണ്ട മുഴുവന്‍ ഉന്മേഷവും ഇതുവഴി ലഭിക്കും.

പാലിനേക്കാള്‍ ദിവസം തുടങ്ങാന്‍ നല്ല ഡ്രിങ്ക് ലെമണ്‍ വാട്ടര്‍,ആപ്പിള്‍ സിഡര്‍ വിനെഗര്‍ എന്നിവയൊക്കെയാണ്. ഇതിനു ശേഷം മറ്റെന്തെങ്കിലും കൂടെ ചേര്‍ത്ത ശേഷം പാല്‍ ഉപയോഗിക്കാം.

സാധാരണയായി പാല്‍ ഒരിക്കലും ആര്‍ക്കും വെറുംവയറ്റില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കില്ലെന്ന് ആയുര്‍വേദം പറയുന്നു. ഓരോ ആളിന്‍റെയും രൂപപ്രകൃതിക്ക് അനുസരിച്ച് ഫലങ്ങള്‍ മാറാം. വാത,കഫ ശരീരപ്രകൃതി ഉള്ളവര്‍ ഒരിക്കലും വെറുംവയറ്റില്‍ പാല്‍ കഴിക്കരുത്. പെട്ടെന്ന് പണിയും ജലദോഷവും വരുന്ന പ്രകൃതമുള്ളവരും പാല്‍ രാവിലെതന്നെ കുടിക്കുന്നത് നല്ലതല്ല. ഹൈപ്പര്‍ അസിഡിക് ആയിട്ടുള്ളവര്‍ പാല്‍ തണുപ്പിച്ച് കുടിക്കുന്നത് നല്ലതാണ്. വാതപ്രകൃതിയുള്ളവര്‍ ശര്‍ക്കര ചേര്‍ത്ത പാല്‍ കുടിക്കുന്നത് നല്ലതാണ്.

Trending News