‘എന്‍റെ ആരോഗ്യം എന്‍റെ അവകാശമാണ്’, ഇന്ന് ലോക എയ്‌ഡ്‌സ്‌ ദിനം

ലോകമെമ്പാടും എയ്‌ഡ്‌സ്‌ എന്ന മഹാമാരിക്കെതിരേയുള്ള ബോധവൽക്കരണത്തിനായി നീക്കിവച്ചിട്ടുള്ള ദിവസമാണ് ഡിസംബർ ഒന്ന്. ലോകം കണ്ട ഏറ്റവും മാരകമായ രോഗത്തോടുള്ള ചെറുത്ത് നില്പിനെ നേരിടാനുള്ള മനോധർമ്മം കൂട്ടുന്നതിന്‍റെ ഭാഗമായാണ് എല്ലാവര്‍ഷവും ഡിസംബർ ഒന്ന് ലോക എയ്‌ഡ്‌സ്‌ ദിനമായി ആചരിക്കുന്നത്. 1988 മുതലാണ് ലോക എയ്ഡ്സ് ദിനം ആചരിക്കാൻ ആരംഭിച്ചത്. 

Updated: Dec 1, 2017, 11:13 AM IST
‘എന്‍റെ ആരോഗ്യം എന്‍റെ അവകാശമാണ്’, ഇന്ന് ലോക എയ്‌ഡ്‌സ്‌ ദിനം

ലോകമെമ്പാടും എയ്‌ഡ്‌സ്‌ എന്ന മഹാമാരിക്കെതിരേയുള്ള ബോധവൽക്കരണത്തിനായി നീക്കിവച്ചിട്ടുള്ള ദിവസമാണ് ഡിസംബർ ഒന്ന്. ലോകം കണ്ട ഏറ്റവും മാരകമായ രോഗത്തോടുള്ള ചെറുത്ത് നില്പിനെ നേരിടാനുള്ള മനോധർമ്മം കൂട്ടുന്നതിന്‍റെ ഭാഗമായാണ് എല്ലാവര്‍ഷവും ഡിസംബർ ഒന്ന് ലോക എയ്‌ഡ്‌സ്‌ ദിനമായി ആചരിക്കുന്നത്. 1988 മുതലാണ് ലോക എയ്ഡ്സ് ദിനം ആചരിക്കാൻ ആരംഭിച്ചത്. 

‘എന്‍റെ ആരോഗ്യം എന്‍റെ അവകാശമാണ്’ എന്നതാണ് ഈ വര്‍ഷത്തെ എയ്‌ഡ്‌സ്‌ ദിന സന്ദേശം.

എയ്‌ഡ്‌സ്‌ പകരുന്ന വഴികൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തിൽ ജനങ്ങളില്‍ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയ്‌ഡ്‌സ്‌ പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങൾ. 

'പൂജ്യത്തിലേക്ക്' എന്നതായിരുന്നു 2011 മുതൽ 2015 വരെ ലോക എയ്‌ഡ്‌സ്‌ ദിനാചരണ വിഷയമായി തിരഞ്ഞെടുത്തിട്ടുള്ളത്. എയ്‌ഡ്‌സ്‌ മരണങ്ങൾ ഇല്ലാത്ത, പുതിയ രോഗബാധിതർ ഉണ്ടാവാത്ത, രോഗത്തിന്‍റെ പേരിൽ വിവേചനങ്ങൾ ഇല്ലാത്ത ഒരു നല്ല നാളെയെ സൃഷ്ടിക്കുക എന്നതാണ് 'പൂജ്യത്തിലേക്ക്' എന്നതിന്‍റെ ലക്ഷ്യം. 

1981 ൽ അമേരിക്കയിലെ ചില ചെറുപ്പക്കാരിൽ മാരകമായ ഒരു രോഗം കണ്ടെത്തനിടയായി. ദിവസം കഴിയുംതോറും ഈ വ്യക്തികളുടെ ശരീര ഭാരം കുറയാനും പേശീവേദന അനുഭവപ്പെടാനും തുടങ്ങി. കടുത്ത പനി, തൊലി ചുവന്ന് തടിക്കുക, തുടങ്ങിയവയും രോഗത്തിന്‍റെ ഭാഗമായിരുന്നു. എന്നാൽ രോഗം എന്തെന്ന് മാത്രം വൈദ്യശാസ്ത്രത്തിന് കണ്ടെത്താനായില്ല. പിന്നീട് ലോകത്തിന്‍റെ പലഭാഗത്ത് നിന്നും ഇതേ ലക്ഷണങ്ങളുള്ള രോഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകൾ വന്നു. ഒടുവിൽ ബെൽജിയൻ കോംഗോയിൽ അജ്ഞാത രോഗത്താൽ മരിച്ചയാളുടെ രക്തം പരിശോധിച്ചപ്പോഴാണ് മനുഷ്യരാശി ഇന്നേവരെ കണ്ടിട്ടുള്ളതിൽ വച്ച് മാരകമായ രോഗത്തെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്.
  
വൈദ്യശാസ്ത്രം ഈ രോഗത്തിന് അക്വേയേഡ് ഇമ്യൂണോ ഡെഫിഷൻസി സിൻഡ്രോം അഥവാ എയ്‌ഡ്‌സ്‌ എന്ന് പേരിട്ടു. ആഫ്രിക്കൻ കാടുകളിലെ ചിമ്പാൻസികളിൽ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നതെന്നാണ് ചില പഠനങ്ങൾ പറയുന്നത്. 

ഹ്യുമന്‍ ഇമ്മ്യൂണോ വൈറസ് അഥവാ എച്ച്ഐവി ശരീരത്തിലേക്ക് കടക്കുക വഴി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും അതിന്‍റെ ഫലമായി മറ്റു മാരക രോഗങ്ങളുടെ പിടിയിലകപ്പെടുകയും ചെയ്യുക. ഭീതിദമായ ഈ അവസ്ഥയാണ് എയ്ഡ്‌സ് അഥവാ അക്വയേര്‍ഡ് ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രോം. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്താകെ മൂന്നരക്കോടിയാളുകൾ രോഗാണു ബാധിതരായിട്ടുണ്ട്. ഇന്ത്യയിൽ 24 ലക്ഷം പേരും കേരളത്തിൽ 29,000 പേരും എച്ച്ഐവി ബാധിതരായുണ്ട്. 

അതേസമയം മനുഷ്യരാശിയെ കീഴടക്കികൊണ്ടിരിക്കുന്ന എയിഡ്‌സ് എന്ന മാരകരോഗത്തിന് ഇതുവരേയും മരുന്ന് കണ്ടുപിടിക്കാൻ വൈദ്യശാസ്ത്രത്തിനായിട്ടില്ല എന്നത് ഇന്നും ഒരു ചോദ്യചിഹ്നമായി നിലനില്‍ക്കുകയാണ്.