മത്സ്യപ്രിയര്‍ക്ക് സന്തോഷമുണ്ടാക്കുന്ന ചില കാര്യങ്ങള്‍ ഇതാ

മത്സ്യം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. 

Updated: Jan 27, 2018, 01:20 PM IST
മത്സ്യപ്രിയര്‍ക്ക് സന്തോഷമുണ്ടാക്കുന്ന ചില കാര്യങ്ങള്‍ ഇതാ

മത്സ്യം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. ഒമേഗ 3 അടങ്ങിയിരിക്കുന്ന മത്സ്യങ്ങള്‍ ക്യാന്‍സറിനെ തടയും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചണ വിത്തിനേക്കാള്‍ ഫലപ്രദമാണത്രേ ഇത്.

കടല്‍ജലത്തില്‍ നിന്നും ലഭിക്കുന്ന ഒമേഗ 3 അര്‍ബുദ സംബന്ധിയായ വളര്‍ച്ചകളെ പ്രതിരോധിക്കുന്നതില്‍ എട്ടു ശതമാനം കൂടുതല്‍ ഫലപ്രദമാണെന്നാണ് കണ്ടെത്തിയത്. ഗുവല്‍ഫ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ആയ ഡേവിഡ് മാ ആണ് ഈ പഠനം നടത്തിയത്.

സസ്യങ്ങളില്‍ നിന്നുള്ള ഒമേഗ 3യും ക്യാന്‍സര്‍ പ്രതിരോധിക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെക്കാള്‍ എട്ടു മടങ്ങ്‌ ഫലമുള്ളതാണ് കടലില്‍ നിന്നുള്ളതെന്നാണ് പഠനഫലം.