താരനകറ്റാനുള്ള അഞ്ച് പൊടികൈകള്‍

  

Updated: Jan 19, 2018, 03:21 PM IST
താരനകറ്റാനുള്ള അഞ്ച് പൊടികൈകള്‍

നമ്മുടെ സൗന്ദര്യത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് നമ്മുടെ മുടി.  അത് ആണായാലും പെണ്ണായാലും ശരി. അതുകൊണ്ട്ത്തന്നെ നമ്മെ അലട്ടുന്ന ഒരു വലിയ പ്രശ്നമമായി മാറിയിരിക്കുകയാണ് താരന്‍. മാത്രമല്ല, താരന്‍ പിടിപെട്ടാല്‍ മുടികൊഴിച്ചില്‍ വര്‍ദ്ധിക്കുകയും മുടിയുടെ ഭംഗി നഷ്‌ടമാകുകയും ചെയ്യും.

പെണ്‍കുട്ടികളെ അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് താരന്‍. താരന്‍ കാരണം മുടി നല്ല സ്റ്റൈലിലോന്നും കെട്ടാന്‍ പെണ്‍കുട്ടികള്‍ക്ക് പറ്റുന്നില്ല.  താരന് പരിഹാരമെന്നവണ്ണം നിരവധി എണ്ണകളും ഷാംപൂവും മറ്റ് മരുന്നുകളുമൊക്കെ വിപണിയിലുണ്ടെങ്കിലും ഇവയൊന്നും ഒരു ശാശ്വത പരിഹാരമല്ല എന്നതാണ് വാസ്‌തവം.  താരനകറ്റാനുളള അഞ്ച് മാര്‍ഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു...

1. ഏറെ നേരം തലമുടിയില്‍ എണ്ണ തേച്ച് നില്‍ക്കുന്നത് താരനുണ്ടാക്കാന്‍ ഇടയാക്കും. അതിനാല്‍ എണ്ണ തലയില്‍ തെച്ചതിനുശേഷം അല്‍പ്പസമയം കഴിഞ്ഞ് എണ്ണമയം നീക്കം ചെയ്യുക.

2. വീടുകളില്‍ സുലഭമായി ലഭിക്കുന്ന കറ്റാര്‍വാഴയുടെ നീര് മുടിയ്ക്കും, താരന്‍ മാറാനും ഏറെ സഹായകരമാകും. എണ്ണമയം നീക്കം ചെയ്ത് ശേഷം തലയോട്ടിയില്‍ കറ്റാര്‍വാഴയുടെ നീര് തേച്ച് പിടിപ്പിച്ച് ഒരു 15 മിനിട്ട് കഴിഞ്ഞ്    കഴുകി കളയുക. 

3. വേപ്പിന്‍റെ ഇല ചതച്ച് അതിന്‍റെ നീര് അല്പം വെളിച്ചെണ്ണയിലോ തൈരിലോ ചേര്‍ത്ത് തലയില്‍ തേക്കുന്നത് താരനകറ്റാന്‍ സഹായിക്കും. 

4. ഉണങ്ങിയ നെല്ലിക്കയുടെ പൊടി തുളസി ഇലയ്ക്കൊപ്പം അരച്ച മിശ്രിതം തലയില്‍ തേച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക. ഇതും താരനെ അകറ്റാന്‍ വളരെ നല്ലതാണ്.  

5. അല്‍പം ആല്‍മണ്ട് ഓയിലിനോടൊപ്പം ഒലിവ് ഓയിലും ചേര്‍ത്ത് തലയില്‍ തേക്കുന്നത് താരന്‍ നിയന്ത്രിക്കാന്‍ വളരെ സഹായകമാണ്‌.

ഇതൊന്ന് പരീക്ഷിച്ചു നോക്കു ശരിക്കും വ്യത്യാസം ഉണ്ടാകും.  ഈ അഞ്ച് രീതികളും ഒരു ദിവസമോ ഒരുമിച്ചോ അല്ല ചെയ്യേണ്ടത്.  നിങ്ങള്‍ക്ക് ഉതകുന്ന മാര്‍ഗ്ഗമെടുത്ത് നിങ്ങള്‍ പരീക്ഷിച്ചു നോക്കു തീര്‍ച്ചയായും ഫലം ഉണ്ടാകും