ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ കുഞ്ഞുങ്ങളുടെ ദുരിതം തീര്‍ക്കാന്‍ സഹായം തേടി യൂണിസെഫ്; വീഡിയോ കാണാം

Updated: Oct 8, 2017, 04:06 PM IST
ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ കുഞ്ഞുങ്ങളുടെ ദുരിതം തീര്‍ക്കാന്‍ സഹായം തേടി യൂണിസെഫ്; വീഡിയോ കാണാം

ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ കുഞ്ഞുങ്ങളുടെ ദുരിതങ്ങള്‍ കാണിച്ച് യൂണിസെഫിന്‍റെ വീഡിയോ. പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു ജനതയ്ക്കൊപ്പം ജീവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അര മില്ല്യനിലധികം ജനങ്ങളാണ് അഭയാര്‍ത്ഥികേന്ദ്രങ്ങളില്‍ വസിക്കുന്നത്. ഇവിടെ ഭക്ഷണം, വെള്ളം, സാനിട്ടറി ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഡയേറിയ, കോളറ മുതലായ രോഗങ്ങള്‍ക്കുള്ള സാദ്ധ്യത കൂടുതലാണ്.

ഏകദേശം 900,000 കോളറ വാക്സിനുകള്‍ ഇങ്ങോട്ടെത്തിക്കുന്നുണ്ട്. ഇവര്‍ക്ക് കൂട്ടമായി രോഗപ്രതിരോധപരിപാടികള്‍ ആവിഷ്കരിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ യൂണിസെഫ് ആവശ്യമായ അടിയന്തിരനടപടികള്‍ കൈക്കൊള്ളുന്നുണ്ടെങ്കിലും അവരുടെ ആവശ്യങ്ങള്‍ക്കൊത്തു മതിയാവുന്നില്ല. അതിനാല്‍ത്തന്നെ കൂടുതല്‍ പേരോട് സഹായിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് യൂണിസെഫിന്‍റെ വീഡിയോ