ശീതകാലത്ത് കണ്ണിനെ എങ്ങനെ സംരക്ഷിക്കാം?

Last Updated : Dec 12, 2016, 01:23 PM IST
ശീതകാലത്ത് കണ്ണിനെ എങ്ങനെ സംരക്ഷിക്കാം?

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കണ്ണുകൾ. തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. കണ്ണുകളില്ലാത്ത ഒരവസ്‌ഥയെക്കുറിച്ച്‌ ചിന്തിക്കാനേ സാധ്യമല്ല. ഈ ലോകത്തിന്‍റെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുക്കാന്‍ മനുഷ്യനേത്രങ്ങള്‍ക്കാകും.

ആധുനിക ജീവിത ശൈലിയിലെ സമ്മര്‍ദങ്ങള്‍, ഉത്‌ക്കണ്‌ഠ, മാനസികപിരിമുറുക്കം, ഭക്ഷണക്രമം, മദ്യപാനം, പുകവലി, പൊടിയും പുകയും നിറഞ്ഞ എന്നി വിവിധ പ്രതികൂല ഘടകങ്ങളോട്‌ പോരാടി നമ്മുടെ കാഴ്‌ചയെ കാക്കുന്ന കണ്ണുകള്‍ക്ക് പ്രത്യേക പരിപാലനം നല്‍കണം. ഇപ്പോള്‍ ഉത്തരേന്ത്യയില്‍ ശീതകാലം കൂടി തുടങ്ങിയതോടെ കണ്ണിന് ഏറെ ശ്രദ്ധയും പരിചരണവും നല്‍കണം.

ചില വഴികള്‍ ഇവിടെ കാണാം.

* കണ്ണട ധരിക്കുക
എപ്പോള്‍ പുറത്തേക്ക് പോയാലും കണ്ണട ധരിക്കുന്നത് ശീതകാലത്ത് കണ്ണിന്‍റെ ആരോഗ്യം നില നിര്‍ത്താന്‍ ഏറെ സഹായകരമാകും. കണ്ണാടിയുടെ ഫ്രേയിം തെരഞ്ഞെടുക്കുമ്പോൾ മുഖത്തിനു ചേർന്ന വിധത്തിലുളളതു തെരഞ്ഞെടുക്കണം. തീരെ ചെറുതോ വലുപ്പമേറിയതോ തെരഞ്ഞെടുക്കരുത് 

* വെള്ളം ധാരാളം കുടിക്കുക

തണുപ്പ് കാലത്ത് നമ്മള്‍ ഒരു ദിവസം കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് പരിശോധിച്ചാല്‍ തീരെ കുറവാണ്. ഇത് ടൈഫോയിഡ് പോലുള്ള മാരക രോഗങ്ങളെ ക്ഷണിച്ചു വരുത്തും. അതുപോലെതന്നെ ഇത് നമ്മുടെ കണ്ണിനെയും ബാധിക്കും. 

* ഐ ഡ്രോപ്സ് ഉപയോഗിക്കുക

കണ്ണുകള്‍ ഉണങ്ങിയ പോലെ അടിക്കടി തോന്നുകയാണെങ്കില്‍ ഡോക്റ്ററുടെ നിര്‍ദേശപ്രകാരം കണ്ണില്‍ ഒഴിക്കുന്ന മരുന്ന്‍ ഉപയോഗിക്കുക.

Trending News