close
This ad will auto close in 10 seconds


മോമോസ് കഴിച്ച് 25 പേര്‍ ആശുപത്രിയില്‍, രണ്ടു പേരുടെ നില ഗുരുതരം

Last Updated: Friday, August 11, 2017 - 09:58
മോമോസ് കഴിച്ച് 25 പേര്‍ ആശുപത്രിയില്‍, രണ്ടു പേരുടെ നില ഗുരുതരം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭക്ഷ്യവിഷബാധയേറ്റ് 25 പേര്‍ ആശുപത്രിയില്‍. ഇതില്‍ രണ്ടു കുട്ടികളുടെ നില അതീവ ഗുരുതരമാണ്.

ഡല്‍ഹിയിലെ രാജ്പൂര്‍ കുര്‍ദ് ഗ്രാമത്തില്‍ നിന്ന് മോമോസ് കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഇതില്‍ രണ്ടു കുട്ടികളെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മോമോസ് കഴിച്ചവരുടെ ബന്ധുക്കളുടെ പരാതിയില്‍ കടക്കാരനെതിരേ മെഹ്‌റോളി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 



First Published: Friday, August 11, 2017 - 09:58
comments powered by Disqus