ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് കോണ്‍ഗ്രസ് പാര്‍ട്ടി ആരംഭിച്ചു കഴിഞ്ഞു. ഇതിനു മുന്നോടിയായി 3 പേരെ എഐസിസി സെക്രട്ടറിമാരായി കോണ്‍ഗ്രസ് പാര്‍ട്ടി തെരെഞ്ഞെടുത്തു.
ഹര്ഷവര്ധന് സപ്കല്‍, വര്‍ഷ ഗെയ്ക്വാദ്, സുധാന്‍ശു തൃപ്തി എന്നിവരാണ് സംസ്ഥാനത്തു നിന്നുള്ള പുതിയ എഐസിസി സെക്രട്ടറിമാര്‍.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.
അതേസമയം, കഴിഞ്ഞ ആഴ്ച മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായി മുതിര്‍ന്ന നേതാവ് കമല്‍നാഥിനെ ഹൈക്കമാന്‍ഡ് നിയമിച്ചിരുന്നു. കൂടാതെ ജ്യോതിരാദിത്യസിന്ധ്യയെ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി അധ്യക്ഷനായും നിയമിച്ചിരുന്നു.
പതിനഞ്ച് വര്‍ഷമായി മധ്യപ്രദേശ് ഭരിക്കുന്ന ബിജെപിക്ക് ഇത്തവണ കോണ്‍ഗ്രസ് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.