കേന്ദ്രമന്ത്രിയോട് മോശമായി പെരുമാറിയ സംഭവ൦; ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് മോശമായി പെരുമാറുകയും പരിഹസിക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നാലുപേരും ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ്. 

Updated: Apr 17, 2018, 12:57 PM IST
കേന്ദ്രമന്ത്രിയോട് മോശമായി പെരുമാറിയ സംഭവ൦; ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് മോശമായി പെരുമാറുകയും പരിഹസിക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നാലുപേരും ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ്. 

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ചാണക്യപുരിയിലെ വസതിയിലേക്ക് പോകുകയായിരുന്ന സമൃതി ഇറാനിയുടെ വാഹനത്തെ നാല് വിദ്യാര്‍ഥികള്‍ മദ്യലഹരിയില്‍ പിന്തുടരാന്‍ ശ്രമിക്കുകയും അപമര്യദയായി പെരുമാറിയെന്നുമായിരുന്നു കേസ്.

സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളെ അറസ്റ്റ്‌ ചെയ്തിരുന്നു. വൈദ്യപരിശോധനയില്‍ ഇവര്‍ മദ്യപിച്ചതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഐപിസി സെക്ഷന്‍ 354 ഡി, 509 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്ത ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടിരുന്നു.

ചാണക്യപുരി പോലീസ് സ്‌റ്റേഷനിലാണ് സ്മൃതി ഇറാനി വിദ്യാര്‍ഥികള്‍ക്കെതിരെ പരാതി നല്‍കിയത്. സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചതടക്കമുള്ള കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close