പിതാവിനെതിരെ പരാതി നല്‍കി സ്വച്ഛ്ഭാരത് അംബാസഡറായ പെണ്‍കുട്ടി!

വെല്ലൂര്‍ ജില്ലയിലെ ആമ്പൂരിലുള്ള സ്വകാര്യ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഹനീഫ സാറ.

Last Updated : Dec 13, 2018, 11:09 AM IST
പിതാവിനെതിരെ പരാതി നല്‍കി സ്വച്ഛ്ഭാരത് അംബാസഡറായ പെണ്‍കുട്ടി!

ചെന്നൈ: പിതാവിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെ സ്വച്ഛ്ഭാരത് അംബാസഡറായി നിയമിച്ചു.

ഹനീഫ സാറയെന്ന ഏഴ് വയസുകാരിയാണ് നഗരസഭാ സ്വച്ഛ്ഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചത്. വെല്ലൂര്‍ ജില്ലയിലെ ആമ്പൂരിലുള്ള സ്വകാര്യ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഹനീഫ സാറ.

എല്‍.കെ.ജി.യില്‍ ഒന്നാം റാങ്ക് നേടിയാല്‍ ശൗചാലയം നിര്‍മിച്ചു നല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന് കാട്ടിയാണ് പിതാവ് ഇഹ്‌സാനുള്ളയ്‌ക്കെതിരെ സാറ പൊലീസില്‍ പരാതി നല്‍കിയത്.

പിതാവിനെ അറസ്റ്റ് ചെയ്ത് ശൗചാലയം പണിയുമെന്ന ഉറപ്പ് വാങ്ങണമെന്ന ആവശ്യവുമായി ആമ്പൂര്‍ വനിതാ പൊലീസ് സ്റ്റേഷനിലാണ് സാറ എത്തിയത്.  

പരാതി സ്വീകരിച്ച എസ്.ഐ. വളര്‍മതി ഇഹ്‌സാനുള്ളയെയും നഗരസഭ ആരോഗ്യ വിഭാഗം അധികൃതരെയും വിളിച്ചു വരുത്തി. കൂലിത്തൊഴിലാളിയായ തന്‍റെ സാമ്പത്തിക ബുദ്ധിമുട്ടിനെക്കുറിച്ച് ഇഹ്‌സാനുള്ള വിശദീകരിച്ചു. 

തുടര്‍ന്ന് ഈ ആവശ്യം ഉന്നയിച്ച് നഗരസഭയ്ക്ക് അപേക്ഷ നല്‍കാന്‍ എസ്.ഐ. ഹനീഫയോട് നിര്‍ദേശിക്കുകയായിരുന്നു. ഇതേക്കുറിച്ചറിഞ്ഞ കളക്ടര്‍ സ്വച്ഛ്ഭാരത് പദ്ധതി പ്രകാരം കുട്ടിയുടെ വീട്ടില്‍ ശൗചാലയം പണിയാന്‍ ഉത്തരവിടുകയായിരുന്നു. 

ഇതിനൊപ്പം ആമ്പൂര്‍ നഗരസഭ കുട്ടിയെ സ്വച്ഛഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിക്കുകയും ചെയ്തു. ശൗചാലയത്തിന്‍റെ നിര്‍മ്മാണം കഴിഞ്ഞ ദിവസം ആരംഭിച്ചു. ഹനീഫയെ അനുമോദിയ്ക്കാനായി സ്‌കൂളില്‍ പ്രത്യേക ചടങ്ങും നടത്തി.

 

Trending News