ആധാര്‍ ബന്ധിപ്പിക്കല്‍: മാര്‍ച്ച്‌ 31 വരെ സമയം നീട്ടി

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ആധാര്‍ ബന്ധിപ്പിക്കല്‍ നടത്താനുള്ള തീയതി അടുത്ത വര്‍ഷം മാര്‍ച്ച്‌ 31 വരെ നീട്ടി. വ്യാഴാഴ്ച കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചു.

Updated: Dec 7, 2017, 12:11 PM IST
ആധാര്‍ ബന്ധിപ്പിക്കല്‍: മാര്‍ച്ച്‌ 31 വരെ സമയം നീട്ടി

ന്യൂഡല്‍ഹി: വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ആധാര്‍ ബന്ധിപ്പിക്കല്‍ നടത്താനുള്ള തീയതി അടുത്ത വര്‍ഷം മാര്‍ച്ച്‌ 31 വരെ നീട്ടി. വ്യാഴാഴ്ച കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചു.

എന്നാല്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാനതീയതി ഫെബ്രുവരി 6 തന്നെ ആയിരിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ അറിയിച്ചു. 

ആധാര്‍ ബന്ധിപ്പിക്കലുമായി ബന്ധപ്പെട്ട് നിലവിലുള്ള ഇടക്കാല ഹര്‍ജികള്‍ പരിഗണിക്കുന്നതിനായി അടുത്തയാഴ്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്‌ രൂപീകരിക്കും. 

ആധാര്‍ ബന്ധിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി എത്ര സമയം വേണ്ടി വരുമെന്ന് അറിയിക്കാന്‍ സുപ്രീംകോടതി ബാങ്കുകളോടും ടെലികോം കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. 

ആധാര്‍ നിയമത്തിന്‍റെ ഭരണഘടനാസാധുത പരിശോധിക്കുന്നതിനും പന്ത്രണ്ടക്ക ബയോമെട്രിക് നമ്പര്‍ ബാങ്ക്-മൊബൈല്‍ അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നതിനെതിരെയുമുള്ള ഹര്‍ജികളിന്മേല്‍ ഇടക്കാല ഉത്തരവുകള്‍ ഒന്നും കോടതി പുറപ്പെടുവിച്ചില്ല.