ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ ജാഗ്രത വേണമെന്ന് യുഐഡിഎഐ

ഓണ്‍ലൈന്‍ വഴിയുള്ള സേവനങ്ങള്‍ക്കായി ആധാര്‍ നമ്പര്‍  നല്‍കുമ്പോള്‍ ജാഗ്രത വേണമെന്ന് യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം. സുരക്ഷിതമല്ലാത്ത ഒരിടത്തും ആധാര്‍ നമ്പര്‍ കൊടുക്കരുതെന്നാണ് യുഐഡിഎഐ നിര്‍ദ്ദേശിക്കുന്നത്.

Last Updated : Mar 17, 2018, 08:39 PM IST
ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ ജാഗ്രത വേണമെന്ന് യുഐഡിഎഐ

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴിയുള്ള സേവനങ്ങള്‍ക്കായി ആധാര്‍ നമ്പര്‍  നല്‍കുമ്പോള്‍ ജാഗ്രത വേണമെന്ന് യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം. സുരക്ഷിതമല്ലാത്ത ഒരിടത്തും ആധാര്‍ നമ്പര്‍ കൊടുക്കരുതെന്നാണ് യുഐഡിഎഐ നിര്‍ദ്ദേശിക്കുന്നത്.

മേരി ആധാര്‍ മേരി പഹ്ചാന്‍ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ഓരോ പൗരന്റേയും ആധാര്‍ (ബയോ മെട്രിക്ക് വിവരങ്ങളൊഴികെ) വിവരങ്ങളും ലഭിച്ച സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശവുമായി യുഐഡിഎഐ രംഗത്തെത്തിയിരിക്കുന്നത്.

ബാങ്ക് അക്കൗണ്ട് നമ്പറിനും എടിഎം പിന്‍ നമ്പറിനും നല്‍കുന്ന പ്രാധാന്യം ആധാര്‍ നമ്പറിനും നല്‍കണമെന്നും യുഐഡിഎഐ നിര്‍ദ്ദേശിക്കുന്നു.

Trending News